Kerala

കോൺഗ്രസിലെ ആഭ്യന്തര തർക്കം; മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിലേക്ക്, നാളെ ഹൈക്കമാൻഡുമായി കൂടിക്കാഴ്ച

കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾക്കിടെ ഡൽഹിയിൽ രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. ഇതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് രാത്രി ഡൽഹിയിലെത്തും. എഐസിസി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

കെ.സി. വേണുഗോപാൽ പക്ഷവും വി.ഡി. സതീശൻ പക്ഷവും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായതോടെ ദേശീയ നേതൃത്വം ഇടപെടുകയാണ്. നേരത്തെ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ നേരിൽ കണ്ട് പരാതികൾ അറിയിച്ചിരുന്നു.

പാർട്ടിയിലെ പ്രശ്നങ്ങൾ പൊതുവേദികളിൽ ചർച്ചയാകുന്നത് സർക്കാരിന്റെ പ്രവർത്തനത്തെയും മുന്നണിയുടെ കെട്ടുറപ്പിനെയും ബാധിക്കുമെന്ന ആശങ്ക ഹൈക്കമാൻഡിനുണ്ട്. തർക്കങ്ങൾ പരിഹരിച്ച് നേതാക്കൾക്കിടയിൽ ഏകോപനം ഉറപ്പാക്കുകയാണ് നേതൃത്വത്തിന്റെ ലക്ഷ്യം.

രാഹുൽ ഗാന്ധിയുമായി രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്യുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. ദേശീയ നേതൃത്വവുമായുള്ള കൂടിക്കാഴ്ചയിൽ സംസ്ഥാനത്തെ രാഷ്ട്രീയ, സംഘടനാ സാഹചര്യങ്ങൾ ചർച്ചയാകും.

സംസ്ഥാനത്ത് ഫ്ലക്സ് യുദ്ധം ഒഴിവാക്കണമെന്നും പാർട്ടി നിർദേശം ലംഘിച്ചുള്ള പരസ്യ പ്രതികരണങ്ങളെ ഗൗരവമായി കാണണമെന്നും സണ്ണി ജോസഫ് പറഞ്ഞു. പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ

എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button