WORLD

മക്ക പ്രതിരോധ സഖ്യം ശക്തിപ്പെടുത്തി സൗദി അറേബ്യയും പാകിസ്താനും തുർക്കിയും

മേഖലാ സുരക്ഷയും പ്രതിരോധ സഹകരണവും ശക്തിപ്പെടുത്തുന്നതിനായി സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ മക്ക പ്രതിരോധ സഖ്യത്തിന് കീഴിലുള്ള സഹകരണം വിപുലീകരിക്കാൻ തീരുമാനിച്ചു. ഇസ്‌ലാമാബാദിൽ നടന്ന സഖ്യത്തിന്റെ പ്രതിരോധ-രാഷ്ട്രീയ സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനങ്ങൾ ഉണ്ടായത്.

മക്കയിൽ 2026 ഓഗസ്റ്റ് ഏഴിനാണ് മൂന്ന് രാജ്യങ്ങളും സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ചത്. കരാർ പ്രകാരം അംഗരാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് നേരെ സായുധ ആക്രമണമുണ്ടായാൽ മറ്റ് രാജ്യങ്ങൾ സഹായം നൽകാൻ ബാധ്യസ്ഥരാകും.

പ്രതിരോധ വ്യവസായ മേഖലയിലെ സഹകരണം, സൈനിക പരിശീലനം, സാങ്കേതികവിദ്യാ വികസനം, രഹസ്യാന്വേഷണ വിവരങ്ങളുടെ കൈമാറ്റം, സംയുക്ത പ്രതിരോധ ഏകോപനം തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കാനും യോഗം തീരുമാനിച്ചു.

സഖ്യത്തിന്റെ ജനറൽ സെക്രട്ടേറിയറ്റ് സൗദി അറേബ്യയിൽ സ്ഥാപിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.

സൗദി അറേബ്യയുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും പിന്തുണ ആവർത്തിച്ച മൂന്ന് രാജ്യങ്ങളും മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കി. യെമനിലെ ഹൂതികളുടെ ആക്രമണങ്ങളെയും യോഗം അപലപിച്ചു.

തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ കരാറിന് ഔദ്യോഗിക അംഗീകാരം നൽകിയതോടെ തുർക്കിയുടെ അംഗീകാര നടപടികളും പൂർത്തിയായിട്ടുണ്ട്.

GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ

എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button