എഫ് ട്യൂൺ ക്രീം കുറിച്ചുനൽകിയ സംഭവം; ഡോക്ടർക്കെതിരെ ഡ്രഗ് കൺട്രോൾ വിഭാഗത്തിന്റെ അന്വേഷണം

മലപ്പുറം: ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന മെർക്കുറി അടങ്ങിയ വിവാദ എഫ് ട്യൂണ്‍ ക്രീം ഡോക്ടര്‍ എസ്. ആര്‍ ബാലകൃഷ്ണന്‍ നായര്‍ കുറിച്ചു നൽകിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ഡ്രഗ് കൺട്രോൾ വിഭാഗം. ഡോക്ടർ പരിശോധന നടത്തിയ ക്ലിനിക്കുകളിലും, ക്രീം വിൽപ്പന നടത്തിയ മെഡിക്കൽ ഷോപ്പുകളിലും വിശദമായ അന്വേഷണം നടത്തും.
ഡോക്ടർക്കെതിരെ വെളിപ്പെടുത്തലുമായി കൂടുതൽ പേർ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. പത്ത് വർഷമായി ക്രീം കുറിച്ചു നൽകുന്നുണ്ടെന്ന് ഡോക്ടർ പറയുന്ന വീഡിയോ പുറത്തുവന്നിരുന്നു. ക്രീം ഉപയോഗിച്ച പെൺകുട്ടിക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടെന്ന വാർത്ത വന്നതിന് ശേഷമാണ് ക്രീമിനെ ന്യായീകരിച്ച് ഡോക്ടർ സംസാരിച്ചത്. മലപ്പുറത്തെ വിവിധ ക്ലിനിക്കുകളിൽ നിന്ന് നൂറുകണക്കിന് രോഗികള്‍ക്കാണ് ഡോക്ടർ, ക്രീം കുറിച്ച് നൽകിയത്.
2016ൽ സമാനമായ മറ്റൊരു ക്രീം കുറിച്ച് നൽകിയതായി മലപ്പുറം വളാഞ്ചേരി സ്വദേശി വെളിപ്പെടുത്തിയിരുന്നു. ഭാര്യക്ക് വേണ്ടി ഫൈസ എന്ന ക്രീമാണ് ഡോക്ടർ നിർദേശിച്ചത്. പ്രശ്നങ്ങൾ കണ്ടതിന് പിന്നാലെ മറ്റൊരു ഡോക്ടറേ സമീപിച്ചപ്പോൾ ഈ ക്രീം ഉപയോഗിക്കാൻ പാടില്ലെന്ന് പറഞ്ഞതായും യുവാവ് പറയുന്നു.
ഇതിനിടെ പ്രശ്നങ്ങള്‍ പറഞ്ഞവരുടെ പരാതി ഒതുക്കിത്തീര്‍ക്കാന്‍ ഡോക്ടര്‍ പണം നല്‍കുന്നുമുണ്ട്. ആരോഗ്യപ്രശ്നങ്ങളുണ്ടോ എന്നറിയാന്‍ ടെസ്റ്റ് ചെയ്തോളൂ എന്ന് പറഞ്ഞാണ് പണം കൊടുത്തത്. അതേസമയം ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് സമീപത്തെ മെഡിക്കൽ ഷോപ്പുകളിൽ ഈ ക്രീം എത്തിച്ചിരുന്നതെന്നും, ഇതിന് കൃത്യമായ ബില്ലുകളോ ലൈസൻസോ സംബന്ധിച്ച വ്യക്തതയോ ഇല്ലാതെ മാറ്റി വെച്ചാണ് നൽകിയിരുന്നതെന്നും ആരോപണമുണ്ട്.
വിവാദങ്ങൾ ഉയർന്ന ഘട്ടത്തിൽ മെഡിക്കൽ ഷോപ്പ് ജീവനക്കാർ ആശങ്ക പങ്കുവെച്ചപ്പോൾ, ക്രീം കൊണ്ട് പ്രശ്നങ്ങളില്ലെന്നും അതൊക്കെ താനേ മാറിക്കൊള്ളുമെന്നും ഡോക്ടർ നിസ്സാരമായി മറുപടി നൽകിയതായും പറയുന്നു.
മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കേരളത്തിൽ കടുത്ത ആരോഗ്യ മുന്നറിയിപ്പും നിയമനടപടികളും നേരിടുന്ന ഫെയർനെസ്/ബ്യൂട്ടി ക്രീമാണ് എഫ് ട്യൂൺ ക്രീം. ഇത് ഉപയോഗിച്ച മലപ്പുറം സ്വദേശിയായ യുവതിക്ക് ഗുരുതരമായ വൃക്കരോഗം പിടിപെട്ട സംഭവത്തെത്തുടർന്നാണ് പൊലീസും ഡ്രഗ്സ് കൺട്രോൾ വകുപ്പും അന്വേഷണം ശക്തമാക്കിയത്.
GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜
📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support



