Kerala

ഷാഫി പറമ്പിലിന്റെ പ്രതിച്ഛായ തകർക്കാൻ നീക്കം; രാജ്മോഹൻ ഉണ്ണിത്താനെതിരെ ഖർഗെയ്ക്ക് യൂത്ത് കോൺഗ്രസിന്റെ പരാതി

രാജ്മോഹൻ ഉണ്ണിത്താനെതിരെ പരാതി. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി. ഷാഫി പറമ്പിലിനെതിരെ ഉണ്ണിത്താൻ അടിസ്ഥാനരഹിതമായ പരാമർശങ്ങൾ നടത്തുന്നു. ഷാഫി പറമ്പിലിന്റെ പ്രതിച്ഛായ തകർക്കാനുള്ള ആസൂത്രിത നീക്കം. മുതിർന്ന നേതാവെന്ന നിലയിൽ പാലിക്കേണ്ട മര്യാദകൾ ലംഘിക്കുന്നു.പാർട്ടി താല്പര്യത്തിന് വിരുദ്ധമായി ഉണ്ണിത്താൻ പ്രവർത്തിക്കുന്നു.

ഉണ്ണിത്താനെതിരെ അച്ചടക്ക നടപടി എടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനനാണ് പരാതി നൽകിയത്. പരാതിയുടെ പകർപ്പ് രാഹുൽ ഗാന്ധി, കെ.സി വേണുഗോപാൽ, കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എന്നിവർക്കും നൽകിയിട്ടുണ്ട്. മുതിർന്ന നേതാവെന്ന നിലയിൽ പാലിക്കേണ്ട മര്യാദകൾ അദ്ദേഹം ലംഘിക്കുകയാണെന്നും, പാർട്ടി താല്പര്യത്തിന് വിരുദ്ധമായാണ് ഉണ്ണിത്താൻ പ്രവർത്തിക്കുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ഈ സാഹചര്യത്തിൽ ഉണ്ണിത്താനെതിരെ അടിയന്തരമായി അച്ചടക്ക നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിൽ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്മോഹൻ ഉണ്ണിത്താൻ എംപിയും ഷാഫി പറമ്പിലും തമ്മിലുള്ള പരസ്യമായ പോരും ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ പാരമ്പര്യത്തെച്ചൊല്ലിയുള്ള വിവാദങ്ങളും പാർട്ടിക്കുള്ളിൽ ചർച്ചയാകുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരസ്യ പിന്തുണയും തള്ളലുമായി രംഗത്ത് വരുകയാണ്.

നേരത്തെ ഒരു വിഭാഗം യുവ എംഎൽഎമാരും ഷാഫി പറമ്പിലിനെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. അതിനിടെ, തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ഷാഫിയുടെ അനുയായികളാണെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് രാജ്മോഹൻ ഉണ്ണിത്താൻ. പാർട്ടി നേതൃത്വം പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമങ്ങൾ നടത്തുന്നതിനിടയിലാണ് ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് എന്നത് ശ്രദ്ധേയമാണ്.

GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ

എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button