മികച്ച റിസൽട്ട് ഉണ്ടാകും; അന്തിമ വിജയം മതേതരത്വത്തിനെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് മികച്ച റിസൽട്ട് പ്രതീക്ഷിക്കുന്നുവെന്ന് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. വിജയിക്കുമെന്ന് പ്രതീക്ഷിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ അന്തിമ വിജയം മതേതരത്വത്തിനാണെന്നും രാഹുൽ പറഞ്ഞു. മനസിൽ കാണുന്ന ഭൂരിപക്ഷ സംഖ്യ ജനങ്ങൾ നൽകുന്ന നിറഞ്ഞ പുഞ്ചിരിയിലുണ്ട്
നഗരസഭയിൽ ബിജെപിക്ക് ആധിപത്യമുണ്ടാക്കാൻ സാധിക്കില്ലെന്നാണ് ഗ്രൗണ്ടിൽ നിന്ന് കിട്ടുന്ന റിപ്പോർട്ട്. നഗരസഭയിലും പഞ്ചായത്തിലും മതേതര മുന്നണിയുടെ വിജയമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് മതേതര സംവിധാനമാണ് ജയിക്കുകയെന്ന് വികെ ശ്രീകണ്ഠനും പ്രതികരിച്ചു
അതേസമയം ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ പല അവകാശവാദങ്ങളുണ്ടെങ്കിലും, അതെല്ലാം മാറിമറിഞ്ഞേക്കുമെന്ന ആശങ്ക എല്ലാവർക്കുമുണ്ട്. ബൂത്ത് കണക്കുകൾക്കപ്പുറം ശക്തമായ അടിയൊഴുക്കുകൾ ഉണ്ടെങ്കിൽ കാര്യങ്ങൾ കീഴ്‌മേൽ മറിയുമെന്ന് നേതൃത്വങ്ങൾക്ക് നന്നായി അറിയാം, അതുകൊണ്ട് പെട്ടിപൊട്ടും വരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് നേതാക്കളും പ്രവർത്തകരും.
The post മികച്ച റിസൽട്ട് ഉണ്ടാകും; അന്തിമ വിജയം മതേതരത്വത്തിനെന്ന് രാഹുൽ മാങ്കൂട്ടത്തിൽ appeared first on Metro Journal Online.