എൻഎം വിജയന്റെ കുടുംബത്തെ അനുനയിപ്പിച്ച് കെപിസിസി സംഘം; പാർട്ടിക്കൊപ്പമെന്ന് കുടുംബവും

വയനാട്ടിൽ ആത്മഹത്യ ചെയ്ത കെപിസിസി ട്രഷറർ എൻഎം വിജയന്റെ കുടുംബത്തെ അനുനയിപ്പിച്ച് കെപിസിസി. തിരുവനഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്. കുടുംബത്തിന്റെ എല്ലാ പ്രശ്‌നവും പരിഹരിക്കുമെന്ന് തിരുവഞ്ചൂർ പറഞ്ഞു
പ്രയാസങ്ങളെല്ലാം മാറിയെന്ന് കൂടിക്കാഴ്ചക്ക് ശേഷം കുടുംബാംഗങ്ങളും പ്രതികരിച്ചു. കുടുംബത്തെ ആശ്വസിപ്പിക്കുകയാണ് തങ്ങളുടെ പ്രധാന പരിഗണനയെന്നും കുടുംബത്തിന് വേണ്ടതെല്ലാം ചെയ്യുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ബാധ്യത ഏറ്റെടുക്കാമെന്ന് നേതാക്കൾ ഉറപ്പ് നൽകിയെന്നും അച്ഛൻ വിശ്വസിച്ച പാർട്ടിക്കൊപ്പമാണ് തങ്ങളെന്ന് വിജയന്റെ മകനും പറഞ്ഞു
ഇതോടെ ഇന്നലെ നൽകിയ പരാതിയിൽ നിന്ന് കുടുംബം പിൻമാറിയേക്കും. ഇതോടെ കോൺഗ്രസ് നേതാക്കളായ എൻഡി അപ്പച്ചൻ, ഐസി ബാലകൃഷ്ണൻ എന്നിവർക്കെതിരായ അന്വേഷണം ഒഴിവാകുന്ന ആശ്വാസവും കോൺഗ്രസിന് ലഭിക്കും.
The post എൻഎം വിജയന്റെ കുടുംബത്തെ അനുനയിപ്പിച്ച് കെപിസിസി സംഘം; പാർട്ടിക്കൊപ്പമെന്ന് കുടുംബവും appeared first on Metro Journal Online.