Kerala

നവജാത ശിശുക്കളെ കൊന്ന കേസ്: അനീഷ പറഞ്ഞ സ്ഥലത്ത് നിന്ന് ചെറിയ എല്ലിൻ കഷ്ണങ്ങൾ ലഭിച്ചു

തൃശ്ശൂർ പുതുക്കാട് നവജാത ശിശുക്കളെ യുവതി കൊന്ന് കുഴിച്ചമൂടിയ കേസിൽ കുഴികൾ തുറന്ന് പരിശോധിച്ചു. കുഴിയിൽ നിന്ന് ശരീരാവശിഷ്ടങ്ങൾ ലഭിച്ചു. ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്ന് ചെറിയ എല്ലിൻ കഷ്ണങ്ങളാണ് കണ്ടെത്തിയത്. കൊലപാതകം നടന്ന് എട്ട് മാസത്തിന് ശേഷമാണ് കുഴികൾ തുറന്ന് ഒരു കുട്ടിയുടെ അസ്ഥി എടുത്തത്

അനീഷ പറഞ്ഞ സ്ഥലത്ത് നിന്നാണ് അവശിഷ്ടങ്ങൾ ലഭിച്ചത്. കുഞ്ഞിനെ കുഴിച്ചുമൂടിയ കുഴി അത് തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഒന്നാം പ്രതി അനീഷ ആദ്യ കുഞ്ഞിനെ കുഴിച്ചിട്ട അനീഷയുടെ വീടിന്റെ പരിസരം, രണ്ടാമത്തെ കുഞ്ഞിനെ കുഴിച്ചിട്ട കാമുകനും രണ്ടാം പ്രതിയുമായ ഭവിന്റെ വീടിന്റെ പരിസരം എന്നിവിടങ്ങളിലാണ് പരിശോധന

ഇളക്കിയ മണ്ണും അസ്ഥികളുമടക്കം കിട്ടിയ ശേഷിപ്പുകൾ ഫോറൻസിക് സംഘം കവറിൽ ശേഖരിച്ചു. 2021 നവംബർ 6നും 2024 ഓഗസ്റ്റ് 29നുമാണ് നവജാത ശിശുക്കളെ ശ്വാസം മുട്ടിച്ച് കൊന്നത്. 2020ലാണ് ഫേസ്ബുക്ക് വഴി ഭവിനുമായി അനീഷ പരിചയത്തിലാകുന്നത്. തുടർന്ന് 2021ൽ ആദ്യ കുഞ്ഞിനെ പ്രസവിച്ചു

ഈ കുട്ടിയെ അനീഷ ശ്വാസംമുട്ടിച്ച് കൊന്ന ശേഷം വീട്ടുപറമ്പിൽ രഹസ്യമായി കുഴിച്ചിട്ടു. പിന്നീടും ഭവിനുമായി ബന്ധം തുടർന്ന അനീഷ 2024ൽ ഗർഭിണിയായി. ഏപ്രിൽ 24ന് വീട്ടിലെ മുറിയിൽ വെച്ച് പ്രസവിച്ച അനീഷ ഈ കുഞ്ഞിനെയും കൊന്നു. തുടർന്ന് കുഞ്ഞിനെ ഭവിന്റെ ആമ്പല്ലൂരിലെ വീട്ടുപറമ്പിൽ കുഴിച്ചുമൂടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button