WORLD
തായ്ലാൻഡിലെ ഫുക്കറ്റിൽ തീപിടിത്തം; 11 പേർ മരിച്ചു: 16 പേർക്ക്

ഫുക്കറ്റ്: തായ്ലാൻഡിലെ വിനോദസഞ്ചാര കേന്ദ്രമായ ഫുക്കറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ 11 പേർ മരിച്ചു. 16 പേർക്ക് പരുക്കേറ്റു. തിങ്കളാഴ്ച പുലർച്ചെ 3.17ഓടെയായിരുന്നു സംഭവം. വാഹനങ്ങൾ വാടകയ്ക്ക് നൽകുന്ന സ്ഥാപനത്തിൽ ആണ് തീപിടിത്തമുണ്ടായത്. തുടർന്ന് സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടരുകയായിരുന്നു. ഏകദേശം രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാസേന തീ നിയന്ത്രണവിധേയമാക്കിയത്.
പരുക്കേറ്റവരിൽ 15 പേർ തായ് പൗരന്മാരും ഒരാൾ മ്യാൻമർ സ്വദേശിയുമാണ്. മരിച്ചവരിലും പരുക്കേറ്റവരിലും വിനോദസഞ്ചാരികളാരും ഉൾപ്പെട്ടിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support



