WORLD

ആധുനിക യുദ്ധങ്ങളിൽ നിർമിതബുദ്ധിയുടെ ഉപയോഗം നിയന്ത്രിക്കാൻ ആഗോള നടപടി വേണമെന്ന് ബഹ്‌റൈൻ

ആധുനിക യുദ്ധങ്ങളിൽ നിർമിതബുദ്ധി (AI) ഉപയോഗിക്കുന്നതിന് വ്യക്തമായ അന്താരാഷ്ട്ര നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന് ബഹ്‌റൈൻ. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യ ആഗോള സുരക്ഷയ്ക്ക് പുതിയ വെല്ലുവിളികൾ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ബഹ്‌റൈന്റെ ആവശ്യം.

ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ നടന്ന ഉന്നതതല ചർച്ചയിൽ ബഹ്‌റൈന്റെ യുഎൻ സ്ഥിരം പ്രതിനിധി അംബാസഡർ ജമാൽ ഫാരിസ് അൽ റുവൈഇയാണ് നിലപാട് വ്യക്തമാക്കിയത്.

ഭീകരസംഘടനകളും സായുധ ഗ്രൂപ്പുകളും നിർമിതബുദ്ധി ഉപയോഗിച്ച് സൈനിക ശേഷി വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത്തരം സംഘങ്ങൾക്ക് അത്യാധുനിക സാങ്കേതികവിദ്യകളും അനുബന്ധ ഉപകരണങ്ങളും കൈമാറുന്നവരെ ഉത്തരവാദികളാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമുദ്രപാതകൾ, വ്യോമമേഖല, ഡിജിറ്റൽ ശൃംഖലകൾ എന്നിവയുടെ സുരക്ഷ ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും നിർണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിർമിതബുദ്ധിയുടെ വികസനവും ഉപയോഗവും അന്താരാഷ്ട്ര നിയമങ്ങൾക്കും അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്കും അനുസൃതമായിരിക്കണം. യുദ്ധവുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങളിൽ മനുഷ്യരുടെ നിയന്ത്രണവും ഉത്തരവാദിത്തവും ഉറപ്പാക്കണമെന്നും ബഹ്‌റൈൻ ആവശ്യപ്പെട്ടു.

2024ൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ നിർമിതബുദ്ധിയെ നിയന്ത്രിക്കാൻ അന്താരാഷ്ട്ര ഉടമ്പടി വേണമെന്ന് ആവശ്യപ്പെട്ട കാര്യവും അദ്ദേഹം ഓർമിപ്പിച്ചു.

സാങ്കേതികവിദ്യയുടെ വളർച്ച മനുഷ്യരാശിയുടെ സുരക്ഷയ്ക്കും സമാധാനത്തിനും പ്രയോജനപ്പെടണമെന്നും അതിന്റെ ദുരുപയോഗം തടയാൻ രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും ബഹ്‌റൈൻ വ്യക്തമാക്കി.

GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ

എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button