WORLD

അഫ്ഗാനിസ്ഥാനിൽ സ്കൂളിന് സമീപം സ്ഫോടനം; ഏഴ് വിദ്യാർഥികൾ കൊല്ലപ്പെട്ടു, 97 പേർക്ക് പരിക്ക്

അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിൽ സ്കൂളിന് സമീപമുണ്ടായ ശക്തമായ സ്ഫോടനത്തിൽ ഏഴ് വിദ്യാർഥികൾ കൊല്ലപ്പെട്ടു. 97 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം.

കുനാർ പ്രവിശ്യയിലെ അന്ദർ സെർ മേഖലയിലുള്ള മിഡിൽ സ്കൂളിന് സമീപത്തെ വീട്ടിലാണ് സ്ഫോടനമുണ്ടായത്. ഖനന പ്രവർത്തനങ്ങൾക്കായി സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കളാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.

പരിക്കേറ്റവരിൽ ഭൂരിഭാഗം പേരെയും സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രാദേശിക അധികൃതർ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സ്ഫോടനത്തിന്റെ കൃത്യമായ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ

എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button