തിരുവനന്തപുരത്ത് അമ്മയുടെ സുഹൃത്ത് 11കാരിയെ പീഡിപ്പിച്ചു; പീഡനം അമ്മയുടെ അറിവോടെ

തിരുവനന്തപുരത്ത് അമ്മയുടെ ആൺ സുഹൃത്ത് 11കാരിയെ ലൈംഗികമായി പീഡിപ്പിച്ചു. അമ്മയുടെ അറിവോടെയാണ് ഉപദ്രവം. രക്ഷിതാക്കളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട കൗൺസിലിങ്ങിനിടെയാണ് വിവരങ്ങൾ പുറത്ത് വന്നത്. സഹൃത്തിനെ ഒന്നാം പ്രതിയും കുട്ടിയുടെ അമ്മയെ രണ്ടാം പ്രതിയുമാക്കി പോലീസ് കേസെടുത്തു.
സ്വന്തം വീട്ടിൽ വച്ചായിരുന്നു കുട്ടിക്ക് നേരെ അതിക്രമം നടന്നത്. പിതാവ് വീട്ടിലില്ലാതിരുന്ന സമയത്ത് അമ്മ സുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ നിർബന്ധിച്ച് ഇയാൾക്കൊപ്പം ഉറങ്ങാൻ നിർബന്ധിച്ചു. ഉറക്കത്തിനിടയിലാണ് കുട്ടിയെ ഇയാൾ ഉപദ്രവിച്ചത്.
ഈ കാര്യം കുട്ടി അമ്മയോട് പറഞ്ഞിരുന്നു. എന്നാൽ പുറത്ത് പറയരുതെന്ന് ഇവർ ആവശ്യപ്പെടുകയായിരുന്നു. മാതാപിതാക്കളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട കൗൺസിലിങ്ങിനിടെ കുട്ടി തനിക്ക് നേരിടേണ്ടി വന്ന ചൂഷണം തുറന്നു പറയുകയായിരുന്നു.
The post തിരുവനന്തപുരത്ത് അമ്മയുടെ സുഹൃത്ത് 11കാരിയെ പീഡിപ്പിച്ചു; പീഡനം അമ്മയുടെ അറിവോടെ appeared first on Metro Journal Online.