Kerala

സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന നടിയുടെ പരാതി; സനൽ കുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന നടിയുടെ പരാതിയിൽ സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കി. കൊച്ചി സിറ്റി പോലീസാണ് നോട്ടീസ് ഇറക്കിയത്. സനൽകുമാർ അമേരിക്കയിലാണെന്നാണ് വിവരം

സ്ത്രീത്വത്തെ അപമാനിക്കുംവിധമുള്ള സനൽകുമാറിന്റെ സാമൂഹിക മാധ്യമ പോസ്റ്റുകൾ തനിക്ക് മാനഹാനിയുണ്ടാക്കിയെന്നാണ് നടിയുടെ പരാതി. നടിക്കെതിരെ ഒട്ടേറെ പോസ്റ്റുകളാണ് പ്രതി പങ്കുവെച്ചിരുന്നത്. നടിയുടേതെന്ന പേരിൽ ഒരു ശബ്ദസന്ദേശവും പോസ്റ്റ് ചെയ്തിരുന്നു

നേരത്തെയും നടിയുടെ പരാതിയിൽ സനൽകുമാർ ശശിധരൻ അറസ്റ്റിലായിരുന്നു. നിരന്തരം പിന്തുടർന്ന് ശല്യപ്പെടുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള നടിയുടെ പരാതിയിലാണ് 2022ൽ സനൽകുമാർ അറസ്റ്റിലായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button