കെആർ മീരക്കെതിരെ കേസെടുക്കാൻ പോലീസിന് ഭയം; പുരുഷ കമ്മീഷന് വേണ്ടി 50എംഎൽഎമാരെ കണ്ടെന്ന് രാഹുൽ ഈശ്വർ

കെ ആർ മീരയ്ക്ക് എതിരെ കേസ് എടുക്കാൻ പോലീസിന് ഭയമെന്ന് രാഹുൽ ഈശ്വർ. പരാതി നൽകിയിട്ടുണ്ട് സാക്ഷിപത്രം നൽകാൻ പോലീസ് തെയ്യാറാകുന്നില്ല. പുരുഷന്മാർ പ്രതി സ്ഥാനത്ത് വരുമ്പോൾ മാത്രമാണ് പോലീസിന് ആവേശം.
പുരുഷ കമ്മീഷന് വേണ്ടി 50 എംഎൽഎമാരെ കണ്ടു. നടി നൽകിയ പരാതിയിൽ പതിനെട്ടാം തീയതി വരെ കോടതി അറസ്റ്റ് തടഞ്ഞിട്ടുണ്ട്. അതിനിടയിൽ ഹാജരായാൽ മതി. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൊലീസ് ചോദിച്ചെങ്കിലും രാഹുൽ ഈശ്വർ മറുപടി നൽകിയില്ല. അടുത്ത ദിവസം വീണ്ടും ഹാജരാവും എന്ന് രാഹുൽ ഈശ്വർ പറഞ്ഞു.
അതേസമയം എഴുത്തുകാരി കെ ആർ മീരയ്ക്കെതിരെ രാഹുൽ ഈശ്വർ പരാതി നൽകിയിരുന്നു. കൊലപാതക അനുകൂല പ്രസംഗം നടത്തിയതിനാണ് കേസ്. ഈ വർഷത്തെ കെഎൽഎഫിലെ പ്രസംഗത്തിൽ നടത്തിയ കഷായ പ്രയോഗമാണ് കേസിനാധാരം.
The post കെആർ മീരക്കെതിരെ കേസെടുക്കാൻ പോലീസിന് ഭയം; പുരുഷ കമ്മീഷന് വേണ്ടി 50എംഎൽഎമാരെ കണ്ടെന്ന് രാഹുൽ ഈശ്വർ appeared first on Metro Journal Online.