Kerala

ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്നതിനെതിരായ ഹർജി; അടിയന്തരമായി പരിഗണിക്കണമെന്ന് കേരളം

നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്ന ഗവർണറുടെ നടപടി ചോദ്യം ചെയ്തുള്ള ഹർജി ജസ്റ്റിസ് ജെ ബി പർഡിവാല അധ്യക്ഷനായ ബെഞ്ചിന് വിടണമെന്ന് കേരളം. കേരളത്തിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകനാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ഹർജി അടിയന്തരമായി കേൾക്കണമെന്നും കേരളം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു

നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നതിനെതിരെ രാഷ്ട്രതിയുടെ സെക്രട്ടറി, ഗവർണർ, ഗവർണറുടെ സെക്രട്ടറി എന്നിവർക്കെതിരെയാണ് കേരളം സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നത്. ഈ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചെങ്കിലും വിശദമായ വാദം കേട്ടിരുന്നില്ല

ഇതിനിടെ കഴിഞ്ഞ ദിവസം രണ്ട് ബില്ലുകൾ രാഷ്ട്രപതി തിരിച്ചയച്ചു. ഗവർണറെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് ഒഴിവാക്കാൻ നിയമസഭ പാസാക്കിയ ബില്ലും 2021ലെ യൂണിവേഴ്‌സിറ്റി അപ്പപേറ്റ് ട്രൈബ്യൂണൽ നിയമന ഭേദഗതി ബില്ലുമാണ് രാഷ്ട്രപതി തിരിച്ചയച്ചത്.

The post ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്നതിനെതിരായ ഹർജി; അടിയന്തരമായി പരിഗണിക്കണമെന്ന് കേരളം appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button