Kerala
പൃഥ്വിരാജ് രാജ്യവിരുദ്ധരുടെ വക്താവ്; വിമർശനവുമായി വീണ്ടും ആർഎസ്എസ് മുഖപത്രം

പൃഥ്വിരാജിനെതിരെ വിമർശനവുമായി വീണ്ടും ആർഎസ്എസ് മുഖപത്രം ഓർഗനൈസർ. പൃഥ്വിരാജ് രാജ്യവിരുദ്ധരുടെ വക്താവാണെന്ന് ഓർഗനൈസർ വിമർശിച്ചു. സേവ് ലക്ഷദ്വീപ് പ്രചാരണത്തിന് പിന്നിൽ പൃഥ്വിരാജായിരുന്നു. സിഎഎക്കെതിരെയും പൃഥ്വിരാജ് കള്ളം പ്രചരിപ്പിച്ചു
പൃഥ്വിരാജിന് ഇരട്ടത്താപ്പാണെന്നും ആർഎസ്എസ് വിമർശിക്കുന്നു. മുനമ്പം വിഷയത്തിലും ബംഗ്ലാദേശിൽ ഹിന്ദുക്കളെ ആക്രമിച്ചപ്പോഴും പൃഥ്വിരാജ് മിണ്ടിയില്ലെന്നും ഓർഗനൈസറിലെ ലേഖനത്തിൽ വിമർശിക്കുന്നു
എമ്പുരാൻ സിനിമയിൽ ഗുജറാത്ത് കലാപം കാണിച്ചതോടെയാണ് സംഘ്പരിവാർ പൃഥ്വിരാജിനെതിരെ തിരിഞ്ഞത്. കഴിഞ്ഞ ദിവസവും പൃഥ്വിരാജിനെതിരെ ആർഎസ്എസ് വിമർശനമുന്നയിച്ചിരുന്നു.
The post പൃഥ്വിരാജ് രാജ്യവിരുദ്ധരുടെ വക്താവ്; വിമർശനവുമായി വീണ്ടും ആർഎസ്എസ് മുഖപത്രം appeared first on Metro Journal Online.