Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെ ഇടിവ്; ഇന്ന് പവന് കുറഞ്ഞത് 1280 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. പവന് ഇന്ന് ഒറ്റയടിക്ക് 1280 രൂപയാണ് കുറഞ്ഞത്. സമീപകാലത്തെ ഏറ്റവും വലിയ ഇടിവാണ് സ്വർണവിലയിലുണ്ടായത്.

10 ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില കുറയുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 67,200 രൂപയായി. 22 കാരറ്റ് സ്വർണം ഗ്രാമിന് 8400 രൂപയായി.

18 കാരറ്റ് സ്വർണത്തിന്റെ വിപണിവില ഗ്രാമിന് 6880 രൂപയാണ്. വെള്ളിയുടെ വിലയിലും കുറവുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button