Kerala

പികെ ശശി ചെയ്തത് നീചമായ പ്രവൃത്തി; പാർട്ടിയെ പണമുണ്ടാക്കാനുള്ള ഉപാധിയായി കണ്ടു: എംവി ഗോവിന്ദൻ

പികെ ശശി ചെയ്തത് നീചമായ പ്രവൃത്തിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎം പാലക്കാട് മേഖല റിപ്പോർട്ടിംഗിലാണ് പികെ ശശിക്കെതിരായ വിമർശനം. സാമ്പത്തിക ക്രമക്കേട് മാത്രമല്ല ശശിക്കെതിരായ പരാതി. സിപിഎം ജില്ലാ സെക്രട്ടറിയെ കള്ളുകേസിലും സ്ത്രീ പീഡന കേസിലും പ്രതിയാക്കാൻ ശ്രമിച്ചെന്നും എംവി ഗോവിന്ദൻ റിപ്പോർട്ടിൽ പറയുന്നു

സിപിഎം ജില്ലാ സെക്രട്ടറിയെ കള്ളുകേസിൽ കുടുക്കാൻ പികെ ശശി ഒരു മാധ്യമപ്രവർത്തകനുമായി ഗൂഢാലോചന നടത്തി. ഇതിന്റെ തെളിവുകൾ പാർട്ടിക്ക് ലഭിച്ചു. പാർട്ടിയെ പണമുണ്ടാക്കാനുള്ള ഉപാധിയായി മാത്രം ഉപയോഗിച്ചെന്നും എംവി ഗോവിന്ദൻ പറയുന്നു

പാർട്ടി ഫണ്ട് തിരിമറി കേസിലാണ് പികെ ശശിക്കെതിരെ സിപിഎം നടപടിയെടുത്തത്. തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും പികെ ശശിയെ നീക്കിയിരുന്നു.

The post പികെ ശശി ചെയ്തത് നീചമായ പ്രവൃത്തി; പാർട്ടിയെ പണമുണ്ടാക്കാനുള്ള ഉപാധിയായി കണ്ടു: എംവി ഗോവിന്ദൻ appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button