ഒന്നാം ക്ലാസ് പ്രവേശനത്തിന് പരീക്ഷ പാടില്ല, പിടിഎയുടെ അനധികൃത പിരിവും നടത്തരുത്: മന്ത്രി

ഒന്നാം ക്ലാസ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നടത്തുന്നത് അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പിടിഎയുടെ അനധികൃത പിരിവും അനുവദിക്കില്ല. ഇത്തരം സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. പ്ലസ് വൺ പ്രവേശനത്തിന് യാതൊരുവിധ ക്രമക്കേടുകളും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ വിശദീകരിക്കുകയായിരുന്നു മന്ത്രി ശിവൻകുട്ടി. സംസ്ഥാനതത്് എല്ലാ സ്കൂളുകളിലും ഈ മാസം 20ന് പിടിഎ യോഗം ചേരണം. മെയ് 25, 26 തീയതികളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം. ക്ലാസ് മുറികളുടെ സുരക്ഷ ഉറപ്പ് വരുത്തണം
നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്കൂളുകളിൽ ഫിറ്റ്നസ് ഉറപ്പാക്കണം. നിർമാണം നടക്കുന്ന സ്ഥലം വേർതിരിക്കണമെന്നും മന്ത്രി നിർദേശിച്ചു. സ്കൂളും പരിസരവും നന്നായി വൃത്തിയാക്കണം. പിടിഎയും അധ്യാപകരും തദ്ദേശ സ്ഥാപനങ്ങളും സുരക്ഷാ അവലോകനം നടത്തണം. ലഹരി വിരുദ്ധ ബോർഡുകൾ സ്ഥാപിക്കണം. കുടിവെള്ളത്തിന്റെ നിലവാരം ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു
The post ഒന്നാം ക്ലാസ് പ്രവേശനത്തിന് പരീക്ഷ പാടില്ല, പിടിഎയുടെ അനധികൃത പിരിവും നടത്തരുത്: മന്ത്രി appeared first on Metro Journal Online.