Kerala
പിതാവ് വാഹനം പിന്നിലേക്ക് എടുക്കുന്നതിനിടെ ടയർ തട്ടി അപകടം; ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

പിതാവ് വാഹനം പിന്നിലേക്ക് എടുക്കുന്നതിനിടെ ടയർ തട്ടിയുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ഒന്നര വയസുകാരി മരിച്ചു. കോട്ടയം അയർകുന്നം കോയിത്തുരുത്തിൽ നിബിൻദാസ്-മെരിയ ജോസഫ് ദമ്പതികളുടെ ഏക മകൾ ദേവപ്രിയയാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. വീടിന്റെ മുറ്റത്ത് നിർത്തിയിട്ട പിക്കപ് വാൻ തിരിച്ചിടുന്നതിനിടെ കുട്ടി പിന്നിലേക്ക് വരികയും വണ്ടിയുടെ ടയർ തട്ടി വീഴുകയുമായിരുന്നു
കുട്ടിയെ ഉടനെ ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് മരിച്ചു. സംസ്‌കാരം നാളെ 11ന് വീട്ടുവളപ്പിൽ നടക്കും.
The post പിതാവ് വാഹനം പിന്നിലേക്ക് എടുക്കുന്നതിനിടെ ടയർ തട്ടി അപകടം; ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം appeared first on Metro Journal Online.