നരിവേട്ടയെ പ്രശംസിച്ചതിന് മാനേജർക്ക് മർദനം; നടൻ ഉണ്ണി മുകുന്ദനെതിരെ കേസെടുത്തു

മാനേജരെ മർദിച്ചെന്ന പരാതിയിൽ നടൻ ഉണ്ണി മുകുന്ദനെതിരെ പോലീസ് കേസെടുത്തു. ഉണ്ണി മുകുന്ദന്റെ മാനേജരായ വിപിൻ കുമാർ നൽകിയ പരാതിയിലാണ് നടപടി. കൊച്ചിയിലെ തന്റെ ഫ്‌ളാറ്റിലെത്തി മർദിച്ചെന്നാണ് വിപിൻ കുമാർ നൽകിയ പരാതി. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു പോലീസ് കേസെടുത്തത്
ടൊവിനോ തോമസ് നായകനായ നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണമെന്ന് വിപിൻ പറയുന്നു. ഫ്‌ളാറ്റിലെത്തി പാർക്കിംഗ് ഏരിയയിലേക്ക് വിളിച്ചുവരുത്തിയാണ് മർദിച്ചത്. തന്റെ കണ്ണട ഉണ്ണി മുകുന്ദൻ ചവിട്ടി പൊട്ടിച്ചെന്നും വിപിൻ കുമാർ ആരോപിച്ചു
ആറ് വർഷമായി താൻ ഉണ്ണി മുകുന്ദന്റെ മാനേജരാണ്. മാർകോയ്ക്ക് ശേഷം പുതിയ സിനിമകൾ കിട്ടാത്തതിന്റെ നിരാശയാണ് ഉണ്ണി മുകുന്ദന്. അതിന്റെ ഫസ്‌ട്രേഷൻ കൂടെയുള്ളവരോടാണ് തീർക്കുന്നതെന്നും വിപിൻ കുമാർ പറഞ്ഞു.
The post നരിവേട്ടയെ പ്രശംസിച്ചതിന് മാനേജർക്ക് മർദനം; നടൻ ഉണ്ണി മുകുന്ദനെതിരെ കേസെടുത്തു appeared first on Metro Journal Online.