Kerala

ശങ്കുവിന്റെ ആഗ്രഹം സാധിച്ച് ആരോഗ്യമന്ത്രി; അങ്കണവാടി ഭക്ഷണമെനുവിൽ ഇനിമുതൽ മുട്ട ബിരിയാണിയും, പുലാവും

അങ്കണവാടി ഭക്ഷണമെനുവിൽ ഇനിമുതൽ ബിരിയാണിയും. ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്ന ശങ്കുവിന്റെ ആഗ്രഹം സാധിച്ചിരിക്കുകയാണ് ആരോഗ്യമന്ത്രി വീണ ജോർജ്. പരിഷ്ക്കരിച്ച മെനു വനിത ശിശുവികസന വകുപ്പ് പുറത്തിറക്കി. മുട്ട ബിരിയാണി, പുലാവ് തുടങ്ങിയവ ഉൾപ്പെടുത്തിയാണ് പുതിയ മെനു.

 

ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്ന ശങ്കു എന്ന കുഞ്ഞ് പറഞ്ഞത് വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ശങ്കുവിന്റെ ആഗ്രഹം സാധിച്ച് അങ്കണവാടി ഭക്ഷണമെനുവിൽ ഇനിമുതൽ ബിരിയാണിയും ഉൾപ്പെടുത്തിയിരിക്കുന്നത്. ശങ്കുവിന്റെ അഭ്യര്‍ത്ഥനയോട് പ്രതികരിച്ച് നേരത്തെ പറഞ്ഞത് പ്രകാരം അങ്കണവാടികളിലെ ഭക്ഷണ മെനു പരിഷ്‌ക്കരിച്ചുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.

മുട്ട ബിരിയാണി, പുലാവ് ഒക്കെ ഉള്‍പ്പെടുത്തിയാണ് മെനു ക്രമീകരിച്ചിട്ടുള്ളതെന്നും മന്ത്രി കുറിച്ചു. ഇതാദ്യമായാണ് ഏകീകൃത മാതൃകാ ഭക്ഷണ മെനു തയ്യാറാക്കിയിരിക്കുന്നത്. രണ്ട് ദിവസം വീതം നല്‍കിയിരുന്ന പാലും മുട്ടയും 3 ദിവസം വീതമാക്കി മാറ്റിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്തെ 33,120 അങ്കണവാടികളിലേക്കുള്ള പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തതായും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. പത്തനംതിട്ട മെഴുവേലി ഗ്രാമ പഞ്ചായത്തിലാണ് സംസ്ഥാനതല ഉദ്ഘാടനം നടന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സംസ്ഥാനത്തെ 33,120 അങ്കണവാടികളിലേക്കുള്ള പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട മെഴുവേലി ഗ്രാമ പഞ്ചായത്തിലാണ് സംസ്ഥാനതല ഉദ്ഘാടനം നടന്നത്.ശങ്കുവിന്റെ അഭ്യര്‍ത്ഥനയോട് പ്രതികരിച്ച് അന്ന് പറഞ്ഞത് പ്രകാരം അങ്കണവാടികളിലെ ഭക്ഷണ മെനു പരിഷ്‌ക്കരിച്ചു. മുട്ട ബിരിയാണി, പുലാവ് ഒക്കെ ഉള്‍പ്പെടുത്തിയാണ് മെനു ക്രമീകരിച്ചിട്ടുള്ളത്. ഇതാദ്യമായാണ് ഏകീകൃത മാതൃകാ ഭക്ഷണ മെനു തയ്യാറാക്കിയിരിക്കുന്നത്. രണ്ട് ദിവസം വീതം നല്‍കിയിരുന്ന പാലും മുട്ടയും 3 ദിവസം വീതമാക്കി മാറ്റിയിട്ടുണ്ട്. കുഞ്ഞൂസ് കാര്‍ഡ് വിതരണം ചെയ്തു. ഒന്നാം ക്ലാസിലേക്ക് പോയ കുട്ടികള്‍ക്ക് കോണ്‍വക്കേഷന്‍ സെറിമണി നടത്തി ബാഗ് ഉള്‍പ്പെടെ നല്‍കി. വെല്‍ക്കം കിറ്റുകള്‍ നല്‍കിയാണ് കുഞ്ഞുങ്ങളെ സ്വീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button