Kerala

മെഡിക്കൽ കോളേജ് അപകടം: വിമർശനങ്ങളെ പ്രതിരോധിക്കാൻ എൽഡിഎഫ്, ജനകീയ സദസ് നടത്തും

കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ സർക്കാരിനെതിരെ ഉയർന്ന വിമർശനങ്ങളെ പ്രതിരോധിക്കാൻ എൽഡിഎഫ്. മെഡിക്കൽ കോളേജിന് മുന്നിൽ ഇന്ന് ജനകീയ സദസ് സംഘടിപ്പിക്കും. കോൺഗ്രസ്, ബിജെപി പാർട്ടികൾ ആതുരാലയങ്ങൾ കർക്കുന്ന നിലപാട് സ്വീകരിക്കുന്നുവെന്ന് പ്രചരിപ്പിക്കാനാണ് ജനകീയ സദസ്

മന്ത്രി വി എൻ വാസവൻ ജനകീയ സദസ് ഉദ്ഘാടനം ചെയ്യും. അതേസമയം ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വിവിധ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം ഇന്നും തുടരും.

ഇന്നലെയും വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം പ്രതിപക്ഷ സംഘടനകൾ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധങ്ങൾ സംഘർഷത്തിൽ കലാശിച്ചു. പോലീസ് സമരക്കാർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചിരുന്നു.

The post മെഡിക്കൽ കോളേജ് അപകടം: വിമർശനങ്ങളെ പ്രതിരോധിക്കാൻ എൽഡിഎഫ്, ജനകീയ സദസ് നടത്തും appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button