ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു; ക്രിമിനൽ ബുദ്ധിയുള്ള ആളാണ് ആ നേതാവ്: റിനി ആൻ ജോർജ്

യുവ രാഷ്ട്രീയ നേതാവിനെതിരായ വെളിപ്പെടുത്തലിൽ ഉറച്ച് നിൽക്കുന്നതായി നടി റിനി ആൻ ജോർജ്. ഇപ്പോൾ പേര് വെളിപ്പെടുത്താൻ തയ്യാറല്ല. ആ നേതാവ് ക്രിമിനൽ ബുദ്ധിയുള്ള ആളാണെന്നും റിനി പറഞ്ഞു. ഇപ്പോഴും അയാൾ സുഹൃത്താണ്. ഇനിയെങ്കിലും അദ്ദേഹം നവീകരിക്കപ്പെടണമെന്നും നടി പറഞ്ഞു
വെളിപ്പെടുത്തൽ നടത്തിയപ്പോൾ മുതൽ സൈബർ ആക്രമണം നേരിടുകയാണെന്നും നടി പറഞ്ഞു. ആ നേതാവിന്റെ ഭാഗത്ത് നിന്നടക്കമാണ് സൈബർ ആക്രമണം ഉണ്ടാകുന്നത്. തന്റെ ഭാഗത്ത് സത്യമുണ്ട്. താൻ ആരോപണം ഉന്നയിച്ച ശേഷം ഇയാളിൽ നിന്ന് സമാനമായ അനുഭവങ്ങളുണ്ടായ ഒരുപാട് സ്ത്രീകൾ തന്നെ വിളിച്ചിരുന്നതായും റിനി പറഞ്ഞു
അതേസമയം ആരോപണങ്ങളെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. തനിക്കെതിരെ ആരും പരാതി നൽകിയിട്ടില്ലെന്നും യുവ നടി ഇപ്പോഴും തന്റെ സുഹൃത്താണെന്നും രാഹുൽ പറഞ്ഞു. രാജി ആരും ആവശ്യപ്പെട്ടിട്ടില്ല. സ്വമേധയാ ആണ് രാജിവെക്കുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
The post ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു; ക്രിമിനൽ ബുദ്ധിയുള്ള ആളാണ് ആ നേതാവ്: റിനി ആൻ ജോർജ് appeared first on Metro Journal Online.



