Kerala

ജുവനൈൽ കേസുകളിലെ പ്രായപരിധി 16 വയസ്സാക്കി കുറയ്ക്കുന്നത് പരിഗണിക്കണം; ഹൈക്കോടതി നിർദേശം ഗൗരവമുള്ളതെന്ന് മന്ത്രി ബിന്ദു കൃഷ്ണ

ജുവനൈൽ കേസുകളിലെ പ്രായപരിധി 16 വയസ്സാകുന്നത് പരിഗണിക്കണമെന്ന ഹൈക്കോടതി നിരീക്ഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി ബിന്ദു കൃഷ്ണ. കൗമാരക്കാരിൽ വർധിച്ചുവരുന്ന അക്രമവാസന കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങൾ ചെയ്യുവാനുള്ള രീതിയിലേക്ക് പരിവർത്തനം ചെയ്യപ്പെടുമ്പോൾ ശക്തമായ നിയമത്തിലൂടെ ഇത്തരക്കാരെ നിലയ്ക്ക് നിർത്താൻ ആവശ്യമായ നടപടികൾ എടുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് മന്ത്രി പ്രതികരിച്ചു.

സമീപക്കാലത്ത് 16 മുതൽ 18 വരെയുള്ളവർ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ വർധിച്ചു വരുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് ഹൈക്കോടതിയുടെ നിർണായക നിർദേശം. 16 വയസിൽ കുട്ടികൾക്ക് പക്വതവരുന്നതായി നിലവിലെ സാഹചര്യം കാണിക്കുന്നു. അതിനാൽ തന്നെ ജുവൈനൽ കേസുകളിലെ പ്രായപരിധി 18 ൽ നിന്ന് 16 ആക്കുന്നത് നിയമ നിർമാണ സഭകൾ പരിഗണിക്കണമെന്നാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നത്.

23 ന് താഴെ ഉള്ളവർക്ക് മദ്യം നൽകുന്നത് കർശനമായി തടയണമെന്ന ഹർ‍ജി പരിഗണിച്ചപ്പോഴാണ് നിർദേശം. ചേരാനല്ലൂരിലെ അപകടം, തിരുവനന്തപുരത്തെ കൊലപാതകം, കരുവാറ്റ കൊലപാതകം ഈ കേസുകളിൽ എല്ലാം 17 വയസുകാരാണ് നിയമവുമായി സംഘർഷത്തിൽ ഏർപ്പെട്ടവർ. ഈ പശ്ചാത്തലത്തിൽ ഹൈക്കോടതി നീരിക്ഷണം പുതിയ ചർച്ചകൾക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button