Kerala

തുടർച്ചയായി വ‍്യാജ ബോംബ് ഭീഷണികൾ; അമിതാഭ് ബച്ചന്‍റെ സുരക്ഷ വർധിപ്പിച്ചു

ബോളിവുഡ് നടൻ‌ അമിതാഭ് ബച്ചന്‍റെ സുരക്ഷ വർധിപ്പിച്ചു. താരത്തിന്‍റെ മുംബൈയിലെ ജൽസ എന്ന വസതിക്കു നേരെ തുടർച്ചയായ വ‍്യാജ ബോംബ് ഭീഷണികളുണ്ടായ പശ്ചാത്തലത്തിലാണ് നടപടി. അമിതാഭ് ബച്ചന്‍റെ വീടിനു പുറത്ത് കൂടുതൽ ബാരിക്കേഡുകൾ സ്ഥാപിച്ചു.

നടൻ ടൈഗർ ഷ്രോഫിനു നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ മറ്റ് ചില നടന്മാരുടെയും സുരക്ഷ കൂട്ടിയിരുന്നു. അതുപോലെ മുൻ‌കരുതൽ നടപടിയെന്ന നിലയ്ക്കാണ് സുരക്ഷ വർധിപ്പിച്ചിരിക്കുന്നതെന്നാണ് പേര് വെളിപ്പെടുത്താത്ത ഒരു ഉദ‍്യോഗസ്ഥൻ മാധ‍്യമങ്ങളോട് പറഞ്ഞു.

അതേസമയം, ഡൽഹിയിൽ പിടിയിലായ ലോറൻസ് ബിഷ്ണോയി സംഘത്തിലെ രണ്ടു പേർ അമിതാഭ് ബച്ചനെ ലക്ഷ‍്യമിട്ടിരുന്നുവെന്നാണ് സ്പെഷ‍്യൽ സെൽ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. താരത്തിന്‍റെ വസതിക്കു മുന്നിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്നും ഇതിനായി സംഘം മുംബൈയിലെത്തിയതായുമാണ് റിപ്പോർട്ടുകൾ.

1984ലെ സിഖ് വിരുദ്ധ കലാപത്തെ പറ്റി അമിതാഭ് ബച്ചൻ നടത്തിയ പരാമർശമാണ് പ്രതികൾ ആക്രമണത്തിന് പദ്ധതിയിടാൻ കാരണമെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ താൻ‌ ഇത്തരത്തിലൊരു പരാമർശം നടത്തിയിട്ടില്ലെന്ന് അമിതാഭ് ബച്ചൻ വ‍്യക്തമാക്കിയിട്ടുള്ളത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button