Kerala

കാർഷിക വികസന സമിതി തലപ്പത്തേക്ക് പി.ജെ. ജോസഫ്; കാബിനറ്റ് റാങ്ക് നൽകാൻ തീരുമാനം

മുതിർന്ന കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫിനെ കാർഷിക വികസന സമിതി ചെയർമാനാക്കും. കാബിനറ്റ് റാങ്കോടെ പദവി നൽകാനുള്ള തീരുമാനത്തിന് അടുത്ത മന്ത്രിസഭാ യോഗത്തിൽ അംഗീകാരം നൽകിയേക്കും.

ഇതോടെ കേരള കോൺഗ്രസിന് ലഭിക്കുന്ന ബോർഡുകളുടെ എണ്ണം എട്ടാവും. പാലാ എംഎല്‍എ മാണി സി. കാപ്പന്‍ നോര്‍ക്ക വൈസ് ചെയർമാനാക്കും.

എം.കെ. മുനീറിനും ജി. ദേവരാജനും കാബിനറ്റ് പദവി നൽകിയിട്ടും പി.ജെ. ജോസഫിനു പദവി ലഭിക്കാത്തതിൽ കേരള കോൺഗ്രഹിന് അമർഷമുണ്ടായിരുന്നു. ഇതിനിടെ മുഖ്യമന്ത്രിയും മന്ത്രി മോൻസ് ജോസഫുമായുള്ള കൂടിക്കാഴ്ചയിലാണ് ഇത്തരമൊരു തീരുമാനം വരുന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button