Kerala

അടിമാലിയിൽ നവജാതശിശുവിന്റെ മൃതദേഹം പുരയിടത്തിൽ ഉപേക്ഷിച്ച നിലയിൽ; 25-കാരി പൊലീസ് നിരീക്ഷണത്തിൽ

തോക്കുപാറയില്‍ നവജാതശിശുവിന്റെ മൃതദേഹം പുരയിടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പ്രസവിച്ച ഉടനെ കുഞ്ഞിനെ ഉപേക്ഷിച്ചതാകാം എന്നാണ് പൊലീസിന്റെ നിഗമനം. തോക്കുപാറ സ്വദേശിയായ 25 വയസുകാരി പൊലീസിന്റെ നിരീക്ഷണത്തിലാണ്.

യുവതിയെ കോട്ടയം മെഡിക്കല്‍ കോളഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താന്‍ പ്രസവിച്ചിട്ട് അധിക സമയമായിട്ടില്ലെന്ന് യുവതി ഡോക്ടേഴ്‌സിനോട് സമ്മതിച്ചിട്ടുണ്ട്. കുഞ്ഞിനെ പറമ്പിലേക്ക് വലിച്ചെറിഞ്ഞതായി യുവതി സമ്മതിച്ചതായാണ് സൂചന. വെള്ളത്തൂവല്‍ പൊലീസാണ് പുരയിടത്തില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് നല്‍കി. യുവതി അവിവാഹിതയാണ്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button