Kerala

വൈദ‍്യുതി മന്ത്രിയുടെ പരിപാടിക്കിടെ കറന്റ് പോയ സംഭവം; എൻജിനീയർക്ക് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്: സസ്പെൻഷൻ പിൻവലിച്ചു

കണ്ണൂരിൽ വൈദ‍്യുതി മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിക്കിടെ കറന്‍റ് പോയ സംഭവത്തിൽ കെഎസ്ഇബി സബ് എൻജീനിയർ പി.വി. സതീഷ് ബാബുവിന് വീഴ്ച പറ്റിയിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്.

ഇതേത്തുടർന്ന് അദ്ദേഹത്തിന്‍റെ സസ്പെൻഷൻ നടപടി കെഎസ്ഇബി കണ്ണൂർ‌ ഡിവിഷൻ എക്സിക‍്യൂട്ടീവ് എൻജീനിയർ പിൻവലിച്ചു. വൈദ‍്യുതി മുടക്കാൻ ബോധപൂർവം ശ്രമമുണ്ടായിട്ടില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.

അറിയിപ്പില്ലാതെ വൈദ‍്യുതി കട്ട് ചെയ്തതിൽ ഗൂഢാലോചനയുണ്ടെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നും ആവശ‍്യപ്പെട്ട് ടി.ഒ. മോഹനൻ എംഎൽഎ കെഎസ്ഇബി ചെയർമാന് പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു സതീഷ് ബാബുവിനെതിരേ നടപടിയെടുത്തത്.

പരിപാടിയുള്ളതായി തനിക്ക് അറിയില്ലായിരുന്നുവെന്നും അറ്റകുറ്റപ്പണികൾക്ക് വേണ്ടിയാണ് ലൈൻ ഓഫാക്കിയതെന്നുമായിരുന്നു സതീഷ് ബാബു നൽകിയ വിശദീകരണം. കണ്ണൂരിൽ മന്ത്രി പങ്കെടുത്ത കേരള സഹകരണ റിസ്ക് ഫണ്ട് ധന സഹായ വിതരണ പരിപാടിക്കിടെയാണ് വൈദ‍്യുതി മുടങ്ങിയത്. തുടർന്ന് മൈക്കില്ലാതെയും വൈദ‍്യുതിയില്ലാതെയുമാണ് വൈദ‍്യുതി മന്ത്രി സ്വാഗത പ്രസംഗം നടത്തിയത്. പിന്നീട് ജനറേറ്റർ എത്തിച്ചതിനു ശേഷമാണ് മന്ത്രിക്ക് പ്രസംഗിക്കാൻ സാധിച്ചത്.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ

എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button