പാലക്കാട് സ്കൂൾ വെടിവയ്പ്പ്; വിദ്യാർഥിയുടെ അമ്മയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്, തോക്ക് മുത്തച്ഛന്റേതെന്ന് കണ്ടെത്തൽ

പാലക്കാട്: തൃത്താല പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് സഹപാഠിയുടെ വെടിയേറ്റ സംഭവത്തിൽ വിദ്യാർഥിയുടെ അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. അനധികൃതമായി ആയുധം കൈവശം വെച്ചതിനാണ് നടപടി.
സ്കൂൾ ഹെഡ്മാസ്റ്ററുടെ പരാതിയിലാണ് തൃത്താല പൊലീസ് കേസെടുത്തത്. വിദ്യാർഥി സ്കൂളിലെത്തിച്ച തോക്ക് ലൈസൻസില്ലാത്തതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വീട്ടിൽ സൂക്ഷിച്ചിരുന്ന മുത്തച്ഛന്റെ തോക്കാണ് കുട്ടി സ്കൂളിലേക്ക് കൊണ്ടുവന്നതെന്നാണ് പൊലീസിന് നൽകിയ മൊഴി.
സംഭവത്തിൽ തോക്ക് എങ്ങനെ കുട്ടിയുടെ കൈവശമെത്തിയെന്ന കാര്യത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. തോക്ക് വീട്ടിൽ സൂക്ഷിച്ചിരുന്നതിനെക്കുറിച്ചും പൊലീസ് പരിശോധിക്കുന്നുണ്ട്.
അതേസമയം, വെടിയേറ്റ വിദ്യാർഥി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെയും വിദ്യാഭ്യാസ വകുപ്പിന്റെ നടപടികൾ ഉണ്ടായേക്കും.
📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support



