Kerala

തൃശൂരിൽ 26കാരനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം അയൽവീട്ടിലെ ടെറസിൽ

വാടാനപ്പള്ളിയിൽ 26കാരനെ അയൽവീട്ടിലെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തി. എങ്ങണ്ടിയൂർ സ്വദേശി ജിതിനാണ് മരിച്ചത്. അഞ്ചാംകല്ലിലെ സമീപവീട്ടിന്റെ ടെറസിലാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിൽ ദുരൂഹത ആരോപിച്ച് യുവാവിന്റെ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. യുവാവിന്റെ മരണത്തിൽ അസ്വാഭാവികതയുണ്ടോയെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.

വാടാനപ്പള്ളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മരണകാരണം സംബന്ധിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ വ്യക്തത വരൂ. സംഭവത്തിലെ ദുരൂഹതകൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.

GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ

എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button