രാഹുൽ മാങ്കൂട്ടത്തിൽ എന്റെ നോമിനിയല്ല, പാർട്ടിയുടെ സ്ഥാനാർഥിയാണ്: ഷാഫി പറമ്പിൽ

രാഹുൽ മാങ്കൂട്ടത്തിൽ ഒരു വ്യക്തിയുടെയും സ്ഥാനാർഥിയ, പാർട്ടിയുടെ സ്ഥാനാർഥിയാണെന്ന് ഷാഫി പറമ്പിൽ എംപി. രാഹുൽ തന്റെ നോമിനിയല്ല. പാർട്ടിയുടെ നോമിനിയാണ്. രാഹുലിന്റെ സ്ഥാനാർഥിത്വത്തിൽ നേതൃത്വത്തോട് നന്ദി പറയുന്നു. അതേസമയം പി സരിന്റെ ആരോപണങ്ങളോട് കൂടുതൽ പ്രതികരിക്കാനും ഷാഫി തയ്യാറായില്ല
രാഹുലിന്റെ സ്ഥാനാർഥിത്വം പാലക്കാട്ടെ പാർട്ടിക്കാരും ജനതയും ആഗ്രഹിച്ച തീരുമാനമാണ്. അതുകൊണ്ട് തന്നെ പാർട്ടി ഒറ്റക്കെട്ടായി ഒന്നടങ്കം അതിന്റെ പുറകെയുണ്ടാകും. സ്ഥാനാർഥിയുടെ വിജയത്തിന് വേണ്ടി പാലക്കാട്ടെ ജനത ഒപ്പമുണ്ടാകുമെന്ന് വിശ്വസിക്കുന്നു.
പാർട്ടിയാണ് ഷാഫി പറമ്പിലിനെ പാലക്കാടേക്ക് അയച്ചതും വടകരയിലേക്ക് അയച്ചതും. പാർട്ടിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ടേക്ക് അയച്ചതും. ഞാൻ ഒരുകാലത്തും പാർട്ടിയേക്കാൾ വലിയവനല്ല. ഒരുകാലത്തും പാർട്ടിയേക്കാൾ വലുതാകാൻ ശ്രമിച്ചിട്ടുമില്ലെന്നും ഷാഫി പറഞ്ഞു
The post രാഹുൽ മാങ്കൂട്ടത്തിൽ എന്റെ നോമിനിയല്ല, പാർട്ടിയുടെ സ്ഥാനാർഥിയാണ്: ഷാഫി പറമ്പിൽ appeared first on Metro Journal Online.