Kerala

ഉറങ്ങുന്നതിനിടെ പാമ്പുകടിയേറ്റ് എട്ട് വയസുകാരിക്ക് ദാരുണാന്ത്യം; മുത്തശ്ശി ചികിത്സയിൽ

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ മുത്തശ്ശിക്കൊപ്പം ഉറങ്ങാൻ കിടന്ന എട്ട് വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു. വണ്ണാമല മൂലക്കട മുഹമ്മദ് ജുബീറലി-സബിയ ബീഗം ദമ്പതികളുടെ മകൾ അസ്ബിയ ഫാത്തിമ(8)ആണ് മരിച്ചത്.

ചൊവ്വാഴ്ച പുലർച്ചെ 1.30ന് വണ്ണാമട മൂലക്കടയിലാണ് സംഭവം. ഉറങ്ങാൻ കിടന്ന മുത്തശ്ശി റഹ്മത്തിനെ(45) പാമ്പുകടിച്ചതാണ് വീട്ടുകാർ അറിഞ്ഞത്. തുടർന്ന് നാട്ടുകാരും വീട്ടുകാരും ചേർന്ന് റഹ്മത്തിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇതിനിടെ 2.30ന് അസ്ബിയ ഫാത്തിമ തളർന്നു വീഴുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിക്കും പാമ്പുകടിയേറ്റ വിവരം അറിയുന്നത്.

The post ഉറങ്ങുന്നതിനിടെ പാമ്പുകടിയേറ്റ് എട്ട് വയസുകാരിക്ക് ദാരുണാന്ത്യം; മുത്തശ്ശി ചികിത്സയിൽ appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button