Kerala

നവീൻ ബാബുവിന്റെ മരണം: പിപി ദിവ്യയുടെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച വിധി പറയും

എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ തലശേരി ജില്ലാ കോടതി വെള്ളിയാഴ്ച വിധി പറയും. ദിവ്യയുടെയും പ്രോസിക്യൂഷന്റെയും എഡിഎമ്മിന്റെ കുടുംബത്തിന്റെയും വാദം ഇന്ന് കോടതി കേട്ടു.

എഡിഎമ്മിന് എതിരായി കൈക്കൂലി ആരോപണം പിപി ദിവ്യ കോടതിയിൽ ആവർത്തിച്ചു . ജില്ലാ കലക്ടറുടെ മൊഴിയും പ്രശാന്തന്റെ സസ്പെൻഷനും പ്രതിഭാഗം ആയുധമാക്കി. തെറ്റ് പറ്റിയെന്ന് പറഞ്ഞാൽ കൈക്കൂലി എന്നല്ലാതെ മറ്റെന്ത് അർത്ഥമെന്നും പ്രതിഭാഗം അഭിഭാഷകൻ ചോദിച്ചു.

ദിവ്യയ്ക്ക് വേണ്ടി അഡ്വ. കെ വിശ്വനാണ് ഹാജരായത്. മൂൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ അന്വേഷണ സംഘത്തിന് മുന്നിൽ ദിവ്യ കീഴടങ്ങിയെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. അന്വേഷണവുമായി സഹകരിച്ചെന്നും പ്രതിഭാഗം പറഞ്ഞു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button