Kerala

റേഷൻ കട വ്യാപാരികളുടെ സമരം അവസാനിപ്പിച്ചു; ഡിസംബർ മാസത്തെ വേതനം നാളെ നൽകും

റേഷൻ കട വ്യാപാരികളുടെ സമരം അവസാനിച്ചു. മന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് സമരം പിൻവലിച്ചതായി അറിയിച്ചത്. ഡിസംബർ മാസത്തെ ശമ്പളം നാളെ നൽകും. വേതന പരിഷ്‌കരണം വിശദമായി പഠിച്ച ശേഷം നാളെ പരിഗണിക്കണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി.

സമരത്തെ മറികടക്കാൻ 40ലേറെ മൊബൈൽ റേഷൻ കടകൾ നിരത്തിലിറക്കാൻ സർക്കാർതലത്തിൽ തീരുമാനിച്ചിരുന്നു. ഇന്ന് 256 കടകൾ രാവിലെ എട്ട് മണി മുതൽ പ്രവർത്തിച്ചതായി ഭക്ഷ്യവകുപ്പ് അറിയിച്ചിരുന്നു. തുറക്കാത്ത കടകൾ ഉച്ച മുതൽ ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.

സമരം പിൻവലിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന മന്ത്രിയുടെ മുന്നറിയിപ്പ് തള്ളിയാണ് നേരത്തെ റേഷൻ വ്യാപാരികൾ സമരം നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button