Kerala

മകന്‍ ഉള്‍പ്പെട്ട കഞ്ചാവ് കേസ് കാരണം ഒരു പോസ്റ്റ് പോലും ഇടാന്‍ വയ്യാതെയായി അഡ്വ. പ്രതിഭാ എം എല്‍ എക്ക്

എം എല്‍ എ പ്രതിഭയുടെ മകന്‍ ഉള്‍പ്പെട്ട യുവ സംഘത്തില്‍ നിന്ന് കഞ്ചാവ് മിശ്രിതം പിടികൂടിയതുമായി ബന്ധപ്പെട്ട വാര്‍ത്ത നല്‍കിയ മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും പേരെടുത്ത് വിമര്‍ശിക്കുകയും നിയമനടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപനം നടത്തുകയും ചെയ്ത് ഒടുവില്‍ വാര്‍ത്ത വ്യാജമല്ലായിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകളുമായി എക്‌സൈസ് വകുപ്പിന്റെ എഫ് ഐ ആര്‍ കോപ്പി പുറത്തുവന്നതോടെ അപഹാസ്യനായ അഡ്വ. യു പ്രതിഭക്കെതിരെ സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപക വിമര്‍ശനം.

ഫേസ്ബുക്ക് പേജില്‍ ഇതുമായി ബന്ധപ്പെട്ടതല്ലാത്ത പോസ്റ്റിന് അടിയില്‍ പോലും പൊങ്കാല ഇടുകയാണ് മലയാളികള്‍. മകന്‍ തെറ്റ് ചെയ്യുന്നതിന് മാതാവിനെ കുറ്റം പറഞ്ഞത് കൊണ്ട് കാര്യമില്ലെന്നും പക്ഷെ തെറ്റ് പറ്റിയാല്‍ മാധ്യമങ്ങള്‍ക്കെതിരെ കുരച്ചു ചാടുന്ന രീതി നല്ലതല്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ഒരു അനുസ്മരണ പരിപാടിയുടെ പോസ്റ്റിന് താഴെയാണ് ഇപ്പോള്‍ കമന്റുകള്‍ വന്നിരിക്കുന്നത്. ചില കമന്റുകള്‍ വായിക്കാം.

‘കഷ്ടമാണ് ഇവര്‍ എന്തു ചെയ്തു…എത്ര ആയാലും അവര്‍ ഒരു അമ്മ ആണ്…വക തിരിവ് ഇല്ലാതെ മക്കള്‍ എന്തേലും കാണിച്ചാല്‍ ,,മാതാപിതാക്കളെ പേടിക്കുന്ന മക്കള്‍ ഒളിച്ചും പാത്തും പല കാര്യങ്ങളും ചെയ്യുന്നു..ഇവര്‍ എംഎല്‍എ ആയ കൊണ്ട് അതു എടുത്ത് കാട്ടുന്നു…അവര്‍ക്കും വേദന ഇല്ലേ….സ്വന്തം മക്കള്‍ തെറ്റ് ചെയ്താല്‍ അവരും കരയും….മോന്‍ ചെയ്‌തോ ഇല്ലയോ ഈ കൂട്ടത്തില്‍ മോന്‍ ഉണ്ടായിരുന്നു..പക്ഷെ ഇവര്‍ അല്ലെ ഈ ശിക്ഷ ഏറ്റു വാങ്ങുന്നത്….പഴയ കാലം ഒന്നും അല്ല മക്കളെ മടിയില്‍ അടക്ക എടുത്ത് കെട്ടി വച്ച് കൊണ്ട് നടക്കും പോലെ നടക്കാന്‍ പറ്റില്ല….miss,,, Uprathibha ഈ സമയവും കടന്ന് പോകും….പിടിച്ചു നില്‍ക്കുക….’


വാര്‍ത്ത റിയല്‍ ആണ്.മനോരമ, ഏഷ്യാനെറ്റ്, 24 തുടങ്ങി എല്ലാവരും ഈ വാര്‍ത്ത നല്‍കിയിട്ടുണ്ട്.എന്തിന് ഈ വെളുപ്പിക്കല്‍?MLA യുടെ വാക്കുകളില്‍ തന്നെ എല്ലാം ഉണ്ട്. അരിയാഹാരം കഴിക്കുന്ന, തലച്ചോര്‍ പാര്‍ട്ടിക്ക് പണയം വെക്കാത്തവര്‍ക്ക് എല്ലാം വ്യക്തം. ഗ്രാം കണക്കൊക്കെ ബോധപൂര്‍വ്വം പറയുന്നത് കേട്ടാല്‍ ക്രിസ്റ്റല്‍ ക്ലിയര്‍ ????പേരിന് മുമ്പ് Adv ഉള്ളത് കൊണ്ട് നിയമ പഠനത്തിന്റെ പടിവാതില്‍ ചവിട്ടിക്കാണുമല്ലോ. ഓര്‍ക്കുക: കേരളീയര്‍ പ്രബുദ്ധരാണ്.പാര്‍ട്ടി വളര്‍ത്താന്‍ വേണ്ടി മദ്യവും കഞ്ചാവും നല്‍കി ചെറുപ്പക്കാരെ പാര്‍ട്ടിയുടെ കൂടെ നിറുത്താന്‍ ശ്രമിച്ചപ്പോള്‍ ഓര്‍ക്കണമായിരുന്നു നാളെ എന്റെ വീട്ടിലും ഈ ഗതി വരുമെന്ന്. പണ്ടൊക്കെ കാലങ്ങള്‍ക്ക് ശേഷമായിരുന്നു തിരിച്ചടി. ഇപ്പോള്‍ ATM മോഡല്‍ ആണ്. എപ്പോ കുത്തിയോ ആപ്പോ തന്നെ കിട്ടും.’

‘പ്രതിഭ ചേച്ചി അങ്ങനെ വിളിക്കുന്നത് നിങ്ങള്‍ സ്ത്രീ ആയത് കൊണ്ട് നിങ്ങള്‍ക്ക് തരുന്ന മര്യാദയാണ്.. MLA എന്നത് നിങ്ങളുടെ മേല്‍വിലാസം അല്ല അത് ജനങ്ങള്‍ നിങ്ങള്‍ക്ക് നല്‍കിയ പദവിയാണ്….. നിങ്ങള്‍ മീഡിയക്ക് എതിരെ കേസ്സ് കൊടുക്കും എന്നൊക്കെ ലൈവില്‍ വന്നിട്ട് എന്തായി മകന്‍ ശരിക്കും കഞ്ചാവ് ഉപയോഗിച്ച് ഉണ്ട് സ്വയം തിരിച്ചറിഞ്ഞു മാധ്യമങ്ങള്‍ക്ക് എതിരെ കേസ്സ് കൊടുക്കാന്‍ ഉള്ള ആര്‍ജവം ഒക്കെ പോയോ..?? നമ്മുടെ നാട്ടില്‍ ഒക്കെ ഒരു ചൊല്ല് ഉണ്ട് ഉപദേശി നന്നായിട്ട് വേണം കരക്കാരെ നന്നാക്കാന്‍ ഇറങ്ങാന്‍ എന്ന്… സ്വന്തം മകനേ നേര്‍വഴിക്ക് നടത്താന്‍ പറ്റാത്ത നിങ്ങള്‍ ആണോ ലഹരിവിരുദ്ധ പരിപാടി ഉത്ഘാടനം ചെയ്യാനും ബോധവത്കരണ ക്ലാസ്സ് എടുക്കാനും പോകുന്നത്…കഷ്ടം മേഡം അധികാരം കയ്യില്‍ ഉള്ളത് കൊണ്ട് 90ഗ്രാം കഞ്ചാവ് സ്റ്റേഷനില്‍ എത്തുമ്പോ 30ഗ്രാം ആകും പിന്നീട് അത് 5ഗ്രാം ആകും സാരമില്ല സ്വന്തം മകന്‍ അല്ലേ ഏതറ്റം പോയി കഴിച്ചില്‍ ആക്കി കൊണ്ട് വരണം പക്ഷേ അത് മുന്നേട്ട് അവന്റെ ഭാവി നന്നാവാന്‍ ആയിരിക്കണം ഇല്ലെങ്കില്‍ ഇന്ന് കഞ്ചാവ് ഉപയോഗിച്ചവന്‍ നാളെ MDMA ഉപയോഗിക്കും പിന്നീട് അതിനേക്കാള്‍ വീര്യം കൂടിയത് അന്വേഷിച്ചു പോകും പിന്നീട് മേഡത്തിന് അവനെ ഓര്‍ത്ത് കരയാനേ നേരം ഉണ്ടാകൂ…. മീഡിയയുടെ പുറകെ ഒക്കെ പിന്നെ പോകാം മേഡം സമയം കിട്ടുമ്പോ ആക്ഷന്‍ ഹീറോ ബിജു സിനിമ ഒന്ന് കാണുക അതില്‍ മോന് കൊടുക്കാന്‍ പറ്റുന്ന നല്ല മറുപടി ഉണ്ട്…. ‘

 

The post മകന്‍ ഉള്‍പ്പെട്ട കഞ്ചാവ് കേസ് കാരണം ഒരു പോസ്റ്റ് പോലും ഇടാന്‍ വയ്യാതെയായി അഡ്വ. പ്രതിഭാ എം എല്‍ എക്ക് appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button