Kerala
തൃശ്ശൂർ വടക്കാഞ്ചേരിയിൽ അച്ഛനെയും മകനെയും വെട്ടിപ്പരുക്കേൽപ്പിച്ചു; അക്രമികൾ രക്ഷപ്പെട്ടു

തൃശ്ശൂർ വടക്കാഞ്ചേരിയിൽ അച്ഛനെയും മകനെയും വെട്ടിപ്പരുക്കേൽപ്പിച്ചു. തിരുത്തിപറമ്പ് കനാൽ പാലം പരിസരത്ത് വെച്ചാണ് മോഹനൻ, മകൻ ശ്യാം എന്നിവർക്ക് വെട്ടേറ്റത്. രതീഷ്, ശ്രീജിത്ത് അരവൂർ എന്നിവരാണ് ഇവരെ വെട്ടിയത്
ശ്യാമുമായി രതീഷ് വാക്കുതർക്കത്തിൽ ഏർപ്പെടുകയും തടയാനെത്തിയ മോഹനന്റെ നെഞ്ചിലും മുതുകിലും ഇയാൾ കുത്തിപ്പരുക്കേൽപ്പിക്കുകയുമയായിരുന്നു. ഇതിന് ശേഷമാണ് ശ്യാമിനെ ആക്രമിച്ചത്.
ഓടിയെത്തിയ കുടുംബാംഗങ്ങലെ ആക്രമിക്കാനും ഇയാൾ ശ്രമിച്ചു. നാട്ടുകാർ ഓടിക്കൂടിയതോടെ രണ്ട് അക്രമികളും ഓടി രക്ഷപ്പെട്ടു. രതീഷ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
The post തൃശ്ശൂർ വടക്കാഞ്ചേരിയിൽ അച്ഛനെയും മകനെയും വെട്ടിപ്പരുക്കേൽപ്പിച്ചു; അക്രമികൾ രക്ഷപ്പെട്ടു appeared first on Metro Journal Online.