Kerala
പാലക്കാട് അനധികൃതമായി കടത്താൻ ശ്രമിച്ച 70 ലക്ഷം രൂപയും 200 ഗ്രാം സ്വർണവുമായി രണ്ട് പേർ പിടിയിൽ

പാലക്കാട് വേലന്താവളത്ത് തമിഴ്നാട്ടിൽ നിന്നും അനധികൃതമായി കടത്താൻ ശ്രമിച്ച പണവും സ്വർണവും പിടികൂടി. കോയമ്പത്തൂർ സ്വദേശികളായ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇവരിൽ നിന്ന് 70 ലക്ഷം രൂപയും 200 ഗ്രാം സ്വർണവും പിടിച്ചെടുത്തു. കോയമ്പത്തൂർ സ്വദേശികളായ സാഗർ, മണികണ്ഠൻ, സന്ദീപ് എന്നിവരാണ് പിടിയിലായത്.
പ്രത്യേകമായി നിർമിച്ച അടിവസ്ത്രത്തിൽ ഒളിപ്പിച്ചായിരുന്നു പണവും സ്വർണവും കടത്താൻ ഇവർ ശ്രമിച്ചത്.
The post പാലക്കാട് അനധികൃതമായി കടത്താൻ ശ്രമിച്ച 70 ലക്ഷം രൂപയും 200 ഗ്രാം സ്വർണവുമായി രണ്ട് പേർ പിടിയിൽ appeared first on Metro Journal Online.