National

എല്ലാവർക്കും ചരിത്രവും പാരമ്പര്യവുമുണ്ട്, ആർ എസ് എസിന് മാത്രമല്ല: രാഹുൽ ഗാന്ധി

ആർഎസ്എസിനെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. ഇന്ത്യയുടെ ബഹുസ്വരതയെ മനസ്സിലാക്കാൻ ആർഎസ്എസിന് സാധിച്ചിട്ടില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നിങ്ങൾ പഞ്ചാബിൽ നിന്നോ ഹരിയാനയിൽ നിന്നോ രാജസ്ഥാനിൽ നിന്നോ ആകട്ടെ. എല്ലാവർക്കും ചരിത്രവും പാരമ്പര്യവുമുണ്ട്

ചില സംസ്ഥാനങ്ങൾ മറ്റ് സംസ്ഥാനങ്ങളേക്കാൾ താഴ്ന്നതാണെന്നാണ് ആർഎസ്എസ് പറയുന്നത്. ചില മതങ്ങൾ മറ്റു മതത്തേക്കാൾ താഴ്ന്നതാണെന്ന് ആർഎസ്എസ് പറയുന്നു. ചില ഭാഷകൾ മറ്റ് ഭാഷയേക്കാൾ താഴ്ന്നതാണെന്നും അവർ പറയുന്നു. ഇതാണ് ആർഎസ്എസിന്റെ പ്രത്യയശാസ്ത്രം. ഇത് അവസാനിക്കുന്നത് ലോക്‌സഭയിലോ പോളിംഗ് ബൂത്തിലോ ആകുമെന്നും രാഹുൽ പറഞ്ഞു

അമേരിക്കയിൽ സന്ദർശനം നടത്തുന്നതിനിടെയാണ് രാഹുൽ ആർഎസ്എസിനെ വിമർശിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ജനങ്ങൾക്ക് ബിജെപിയോടുള്ള ഭയം ഇല്ലാതായെന്ന് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button