Kerala
പിവി അൻവർ ഇന്ന് കോഴിക്കോട് പൊതുയോഗത്തിൽ സംസാരിക്കും; ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്

നിലമ്പൂരിലെ പൊതുസമ്മേളനത്തിന് പിന്നാലെ പിവി അൻവർ ഇന്ന് കോഴിക്കോട് പൊതുയോഗത്തിൽ സംസാരിക്കും. മുതലക്കുളം മൈതാനത്ത് വൈകിട്ട് ആറരക്കാണ് പരിപാടി. മാമി തിരോധാനക്കേസ് വിശദീകരണ യോഗത്തിലാണ് അൻവർ പങ്കെടുക്കുക. എഡിജിപിക്കൊപ്പം സിപിഎമ്മിനെതിരെ ശക്തമായ വിമർശനം ഈ പരിപാടിയിലും ഉയർത്തും
കോഴിക്കോട്ടെ റിയൽ എസ്‌റ്റേറ്റ് വ്യാപാരിയായിരുന്ന മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനത്തിൽ എഡിജിപി അജിത് കുമാറിന് ഒളിഞ്ഞും തെളിഞ്ഞും പങ്കുണ്ടെന്നാണ് അൻവറിന്റെ ആരോപണം.
അതേസമയം ഫോൺ ചോർത്തൽ കേസിൽ അൻവറെ പോലീസ് ചോദ്യം ചെയ്യും. കോട്ടയം കറുകച്ചാൽ പോലീസാണ് കേസെടുത്തത്. ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ സ്പർധ വളർത്തിയെന്നായിരുന്നു പരാതി.
The post പിവി അൻവർ ഇന്ന് കോഴിക്കോട് പൊതുയോഗത്തിൽ സംസാരിക്കും; ചോദ്യം ചെയ്യാനൊരുങ്ങി പോലീസ് appeared first on Metro Journal Online.