National

ട്വിസ്റ്റിലും ആത്മവിശ്വാസത്തോടെ കോൺഗ്രസ്; സർക്കാർ രൂപീകരിക്കുമെന്ന് ഭൂപീന്ദർ ഹൂഡ

ഹരിയാനയിൽ ബിജെപി ലീഡ് നില തിരിച്ചുപിടിച്ചെങ്കിലും വിജയപ്രതീക്ഷയുമായി കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിംഗ് ഹൂഡ. അവസാന വിജയം കോൺഗ്രസിനെന്ന് ഹൂഡ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പാണെന്നും ഹൂഡ പറഞ്ഞു

തങ്ങൾ പൂർണ ആത്മവിശ്വാസത്തിലാണെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേരയും പറഞ്ഞു. എക്‌സിറ്റ് പോളുകളെ ശ്രദ്ധിച്ചിട്ടില്ല. ഹരിയാനയിലെയും ജമ്മു കാശ്മീരിലെയും ജനങ്ങൾ തങ്ങൾക്ക് വോട്ട് നൽകുമെന്ന് ഉറപ്പുണ്ടെന്നും പവൻ ഖേര പറഞ്ഞു

നിലവിൽ 46 സീറ്റുകളിലാണ് ബിജെപി മുന്നിട്ട് നിൽക്കുന്നത്. കോൺഗ്രസ് 37 സീറ്റുകളിലും മുന്നിട്ട് നിൽക്കുന്നു. ഒരു ഘട്ടത്തിൽ കോൺഗ്രസ് 65 സീറ്റുകളിൽ വരെ മുന്നിട്ട് നിന്നിരുന്നു.

The post ട്വിസ്റ്റിലും ആത്മവിശ്വാസത്തോടെ കോൺഗ്രസ്; സർക്കാർ രൂപീകരിക്കുമെന്ന് ഭൂപീന്ദർ ഹൂഡ appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button