സൗദിയുടെ ഫലസ്തീന്‍ നിലപാടിനെ പ്രശംസിച്ച ഗ്രാന്‍ഡ് മുഫ്തി

റിയാദ്: ഫലസ്തീന്‍ വിഷയത്തില്‍ സൗദി അറേബ്യ സ്വീകരിച്ച ശക്തമായ നിലപാടിനെ പ്രശംസിച്ചു സൗദി ഗ്രാന്‍ഡ് മുക്തി ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല അല്‍ ശൈഖ്. കിഴക്കന്‍ ജെറുസലാം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം വേണമെന്നത് പലസ്തീന്‍ ജനതയുടെ അവകാശമാണെന്നും ഈ നിലപാടിനെ പിന്തുണക്കുന്ന രാജ്യത്തിന്റെ ഭരണാധികാരികളുടെ നയം അഭിമാനമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.
റിയാദില്‍ നടക്കുന്ന 96ാമത് മുതിര്‍ന്ന മതപണ്ഡിതന്മാരുടെ കൗണ്‍സിലില്‍ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു ഗ്രാന്‍ഡ് മുഫ്തി. റിയാദിലെ ജനറല്‍ പ്രസിഡന്‍സി ഫോര്‍ സയന്റിഫിക് റിസര്‍ച്ച് ആന്‍ഡ് ഇഫ്തയില്‍ ആണ് ഞായറാഴ്ച കൗണ്‍സില്‍ ആരംഭിച്ചത്. സൗദിയുടെ 2030 വീക്ഷണ പദ്ധതിയെയും മുഫ്തി പ്രശംസിച്ചു. രാജ്യത്തെ എല്ലാ മനുഷ്യര്‍ക്കും നേട്ടമുണ്ടാക്കാന്‍ സഹായിക്കുന്നതാണ് സൗദിയുടെ വിഷന്‍ 2030 എന്നും അദ്ദേഹം പറഞ്ഞു. കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ശൈഖ് ഫഹദ് അല്‍ മാജിദും മറ്റ് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.
The post സൗദിയുടെ ഫലസ്തീന്‍ നിലപാടിനെ പ്രശംസിച്ച ഗ്രാന്‍ഡ് മുഫ്തി appeared first on Metro Journal Online.