Sports

മെസിയില്ലാത്ത അർജന്റീനയ്ക്ക് ആദ്യ തോൽവി; പത്താം നമ്പർ കുപ്പായത്തിൽ ഇനി ആര്?

ഉറുഗ്വെ 2-1ന് അർജന്‍റീനയെ തോൽപ്പിച്ചത്

ബ്യൂനസ് ഐറിസ്: ലയണൽ മെസിക്കു ശേഷമുള്ള യുഗം അർജന്‍റീന തുടങ്ങിയത് തോൽവിയോടെ. ഒക്റ്റോബർ ആദ്യം ലയണൽ മെസി അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിച്ച ശേഷമുള്ള ടീമിന്‍റെ ആദ്യ മത്സരത്തിൽ, ബ്യൂനസ് ഐറിസിലെ ലാ ബൊംബനേരയിൽ വെള്ളിയാഴ്ച നടന്ന സൗഹൃദ മത്സരത്തിൽ ഉറുഗ്വെ 2-1ന് അർജന്‍റീനയെ തോൽപ്പിച്ചു.

48-ാം മിനിറ്റിൽ ലിയോനാർഡോ ബലേർഡിയുടെ സെൽഫ് ഗോളിലൂടെയാണ് ഉറുഗ്വെ മുന്നിലെത്തിയത്. പുതിയ പരിശീലകൻ ഡീഗോ ഫോർലാന്‍റെ കീഴിൽ, 53-ാം മിനിറ്റിൽ മാക്സിമിലിയാനോ അരൗജോ ലീഡ് ഇരട്ടിപ്പിച്ചു. 73-ാം മിനിറ്റിൽ ഹൂലിയൻ ആൽവാരസ് ആതിഥേയർക്കായി ഒരു ഗോൾ മടക്കി.

ഈ ആഴ്ച ആദ്യം 2030 വരെ കരാർ നീട്ടിയ ലയണൽ സ്കലോണിക്കു കീഴിൽ, അർജന്‍റീന ദേശീയ ടീമിന്‍റെ പുതിയ അധ്യായത്തിനും ഈ ക്ലാസിക്കോ റിയോപ്ലാറ്റെൻസെ തുടക്കമിട്ടു.

അതേസമയം, മെസി എന്ന ഇതിഹാസത്തിന്‍റെ വിരമിക്കൽ അർജന്‍റീന ആരാധകർക്ക് ഇപ്പോഴും ഉണങ്ങാത്ത മുറിവാണ്; സ്റ്റേഡിയം നിറഞ്ഞുകവിയാതിരുന്നത് അപൂർവ കാഴ്ചയായി.

ഗ്യാലറിയിലെ ഭൂരിഭാഗം ആരാധകരും മെസിയുടെ ഐതിഹാസിക 10-ാം നമ്പറുള്ള ആകാശനീല-വെള്ള ജേഴ്സിയാണ് അണിഞ്ഞിരുന്നത്. എന്നാൽ, ആ നമ്പർ ഒരു താരത്തിനും സ്കലോണി നൽകിയില്ല. പിൻഗാമിയെ ഇതുവരെ തെരഞ്ഞെടുത്തിട്ടില്ലെന്നും, നിർബന്ധമില്ലാത്തതിനാൽ ഇപ്പോൾ ജേഴ്സി ഒഴിച്ചിടാനാണ് താത്പര്യമെന്നും കോച്ച് വിശദീകരിച്ചു.

കളത്തിൽ, അർജന്‍റീന തങ്ങളുടെ തനത് മിനുക്കമാർന്ന പന്തടക്കം നിലനിർത്തിയെങ്കിലും, ഗോൾമുഖത്ത് മെസി പതിവായി നൽകിയിരുന്ന സ്ഫോടനാത്മകവും തുളച്ചുകയറുന്നതുമായ മികവ് ടീമിനില്ലായിരുന്നു. നിക്കോ പാസിനോ തിയാഗോ അൽമാഡയ്ക്കോ ആ വിടവ് നികത്താനായില്ല.

ചൊവ്വാഴ്ച കോർഡോബയിൽ കോസ്റ്റ റീക്കയ്ക്കെതിരേ തിരിച്ചുവരവിനാണ് അർജന്‍റീനയുടെ ശ്രമം. അതേ ദിവസം, ഡൊമിനിക്കൻ റിപ്പബ്ലിക്കിനെ ഉറുഗ്വെ സ്വന്തം നാട്ടിൽ ആതിഥേയത്വം വഹിക്കും.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button