WORLD

സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ 15-ാം പരീക്ഷണ വിക്ഷേപണം വിജയകരം; സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിച്ചു

വാഷിങ്ടണ്‍: സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ 15-ാം പരീക്ഷണ വിക്ഷേപണം വിജയകരമായി അമേരിക്ക പൂര്‍ത്തിയാക്കി. റോക്കറ്റിന്റെ ആദ്യ ഘട്ടമായ സൂപ്പര്‍ ഹെവി ബൂസ്റ്റര്‍ ലോഞ്ച് പാഡില്‍ തിരികെ എത്തിക്കാനുള്ള പദ്ധതി വിജയിച്ചില്ല.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.17 നായിരുന്നു വിക്ഷേപണം. റോക്കറ്റിന്റെ രണ്ടാം ഘട്ടം വിജയകരമായി ബഹിരാകാശത്തെത്തുകയും 26 സ്റ്റാര്‍ലിങ്ക് വി3 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിക്കുകയും ചെയ്തു. റോക്കറ്റിന്റെ രണ്ട് ഭാഗങ്ങളും ലാന്‍ഡിംഗ് പാഡില്‍ തിരിച്ചെത്തിച്ച് ചരിത്ര നേട്ടം കുറിക്കാനായിരുന്നു സ്പേസ് എക്സ് ലക്ഷ്യമിട്ടിരുന്നത്. ഇതു പരാജയപ്പെട്ടതോടെ വിക്ഷേപണം കഴിഞ്ഞ് ആറര മിനിറ്റിന് ശേഷം റോക്കറ്റ് മെക്‌സിക്കോയില്‍ കടലില്‍ സുരക്ഷിതമായി ഇറക്കി.

ഭൂമിയില്‍ നിന്ന് 275 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലാണ് പേടകം ഇപ്പോള്‍ സഞ്ചരിക്കുന്നത്. ദൗത്യത്തിലുണ്ടായിരുന്ന 26 സ്റ്റാര്‍ലിങ്ക് വി3 ഉപഗ്രഹങ്ങളും പേടകത്തില്‍ നിന്ന് വിജയകരമായി വേര്‍പെട്ടു. ആകെ 22 മണിക്കൂര്‍ 32 മിനിറ്റ് നീളുന്ന ദൗത്യമാണിത്. ഭൂമിയെ 14 തവണ ചുറ്റിയ ശേഷമാകും സ്റ്റാര്‍ഷിപ്പിന്റെ രണ്ടാം ഘട്ടം ഭൂമിയിലേക്ക് മടങ്ങുക. വിക്ഷേപണം കഴിഞ്ഞ് ഏകദേശം 22.30 മണിക്കൂറിന് ശേഷമായിരിക്കും പേടകത്തിന്റെ തിരിച്ച് വരവ്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button