Kerala

സഹകരണ വാരാഘോഷത്തില്‍ വി. കുഞ്ഞികൃഷ്ണന്‍ എംഎല്‍എ തന്നെ ഉദ്ഘാടകന്‍; ഒഴിവാക്കിയ നടപടി തിരുത്തി സംഘാടകര്‍

പയ്യന്നൂരിലെ സഹകരണ വാരാഘോഷം ഉദ്ഘാടന ചടങ്ങിൽ നിന്നും വി കുഞ്ഞികൃഷ്ണനെ വെട്ടിയ നടപടി തിരുത്തി സംഘാടകര്‍. വി കുഞ്ഞികൃഷ്ണന്‍ എം എല്‍എ പരിപാടി ഉദ്ഘാടനം ചെയ്യും. സഹകരണ വകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. കുഞ്ഞികൃഷ്ണനെ ഉദ്ഘാടകനാക്കി പുതിയ പോസ്റ്റര്‍ തയ്യാറാക്കി. കണ്ടോത്ത് കൂര്‍മ്പ ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടക്കുന്ന സര്‍ക്കിള്‍ സഹകരണ യൂണിയന്‍ വാരാഘോഷത്തിന്റെ ഉദ്ഘാടനം 18നാണ് നടക്കുന്നത്.

നഗരസഭാ ചെയര്‍മാന്‍ സരിന്‍ ശശിയെയായിരുന്നു ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്. സഹകരണ ജോയിന്റ് രജിസ്ട്രാര്‍ പി ജെ ജോയിച്ചനെ മുഖ്യാതിഥിയായും തീരുമാനിച്ചു. മുഖ്യമന്ത്രി, സഹകരണ മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരുടെയും ഉദ്ഘാടകന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി പോസ്റ്ററും തയ്യാറാക്കി. എന്നാല്‍ ഇതില്‍ പ്രാദേശിക എംഎല്‍എയുടെ പേരോ ചിത്രമോ ഉണ്ടായിരുന്നില്ല

കുഞ്ഞികൃഷ്ണനെ ഒഴിവാക്കിയത് വിവാദമായതോടെയാണ് സഹകരണ വകുപ്പ് ഇടപെട്ടത്. എംഎല്‍എയെയോ എംപിയെയോ പങ്കെടുപ്പിക്കണമെന്ന് കാട്ടി സഹകരണ വകുപ്പ് അഡീഷണല്‍ രജിസ്ട്രാറാണ് ഉത്തരവിറക്കിയത്. സിപിഐഎം നിര്‍ദേശ പ്രകാരമാണ് കുഞ്ഞികൃഷ്ണനെ ഒഴിവാക്കിയതെന്നായിരുന്നു ആരോപണം. സാധാരണയായി ഔദ്യോഗിക പരിപാടികളില്‍ എംഎല്‍എയാണ് ഉദ്ഘാടകനാകേണ്ടത്. അദ്ദേഹത്തിന് അസൗകര്യമുണ്ടെങ്കില്‍ മാത്രമേ മറ്റുള്ളവരെ പരിഗണിക്കാറുള്ളൂ. കുഞ്ഞികൃഷ്ണന് അസൗകര്യമില്ലാതിരുന്നിട്ടും ഒഴിവാക്കിയതാണ് വിവാദമായത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button