Kerala

മെസ്സിയുടെ പേരിലെ തട്ടിപ്പ്: മുൻ മന്ത്രി വി. അബ്‌ദുറഹിമാനെ പ്രതി ചേർക്കാൻ ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

അർജന്‍റീന ഫുട്ബോൾ ടീമിനെയും ഇതിഹാസ താരം ലയണൽ മെസിയെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രതി ചേർത്ത് അന്വേഷണം നടത്താൻ ആഭ‍്യന്തര വകുപ്പ് ഉത്തരവിറക്കി.

അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാകും കേസിൽ തുടരന്വേഷണം നടത്തുക. എഡിജിപി വിജയന്‍റെ നേതൃത്വത്തിലുള്ള എസ്ഐടിക്കാണ് കേസിന്‍റെ അന്വേഷണച്ചുമതല. നേരത്തെ മുൻ മന്ത്രിക്കെതിരേ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തുന്നതിന് ഗവർണർ പ്രോസിക‍്യൂഷൻ അനുമതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണിപ്പോൾ സംസ്ഥാന സർക്കാരിന്‍റെ നിർണായക നീക്കം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button