Kerala

ഡേറ്റിങ് ആപ്പ് തട്ടിപ്പിൽ കുടുങ്ങി കണ്ണൂർ സ്വദേശിയായ ഡോക്ടർ; നഷ്ടമായത് 32 ലക്ഷം രൂപ

കണ്ണൂരിൽ ഡേറ്റിങ് ആപ്പിൽ രജിസ്റ്റർ ചെയ്ത ഡോക്ടർക്ക് 32 ലക്ഷം രൂപ നഷ്ടമായി. ഹാർട്ട്‌വിഷ് ഡോട്ട് ഇൻ എന്ന ഡേറ്റിങ് ആപ്പിന്റെ പേരിലാണ് തട്ടിപ്പ്. 2025 മാർച്ച്‌ മുതൽ ജൂൺ വരെയുള്ള കാലയളവിലാണ് പണം നഷ്ടമായത്. പരാതിയിൽ കണ്ണൂർ സൈബർ പൊലീസ് കേസെടുത്തു.

പ്രതികൾ ആപ്പ് വഴി ഡോക്ടറെ സമീപിച്ച് ആദ്യം രജിസ്ട്രേഷനായി 3600 രൂപ ആവശ്യപ്പെട്ടു. തുടർന്ന് വിവിധ വിവരങ്ങൾ നൽകാനായി 10,590 രൂപയും പ്രതികൾ നൽകിയ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയപ്പിച്ചു. പിന്നീട് സേവനങ്ങൾ ലഭിക്കാത്തതിനാൽ പണം റീഫണ്ട് ചെയ്തുനൽകാമെന്ന് വിശ്വസിപ്പിച്ച് ഡോക്ടറുടെയും സുഹൃത്തുക്കളുടെയും പേരിലുള്ള ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഘട്ടം ഘട്ടമായി 32 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.

തുടക്കത്തിൽ നഷ്ടപ്പെട്ട തുക വെറും 14,000 രൂപ മാത്രമായിരുന്നുവെങ്കിലും അത് തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ലക്ഷക്കണക്കിന് രൂപ നഷ്ടമായത്. ഉന്നത വിദ്യാഭ്യാസമുള്ളവർ പോലും ഇത്തരം തട്ടിപ്പുകളിൽ വീഴുന്നതും അപമാനം ഭയന്ന് പരാതിപ്പെടാൻ വൈകുന്നതും സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button