Kerala

ശംഖുമുഖം വാഹനാപകടം: ചികിത്സയിലായിരുന്ന മാതാവും ഒരുവയസ്സുകാരനായ മകനും മരിച്ചു

തിരുവനന്തപുരം ശംഖുമുഖത്തുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മാതാവും കുഞ്ഞും മരിച്ചു. പൂന്തുറ ആലുകാട് ടി സി 69/2179 കുന്നില്‍വീട്ടില്‍ അഞ്ജലി (24), മകന്‍ ആഷിക് (ഒരുവയസ്സ്) എന്നിവരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

നവംബര്‍ 13ന് ഓള്‍ സെയ്ന്റസ് റോഡില്‍ പഴയ ജി വി രാജാ സ്‌കൂളിനു സമീപത്ത് സ്‌കൂട്ടറില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. വെട്ടുകാട് ചര്‍ച്ചിലേക്ക് ഭര്‍ത്താവും മക്കളുമൊത്ത് പോകുമ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ തമിഴ്‌നാട് സ്വദേശിയുടെ കാര്‍ ഇടിക്കുകയായിരുന്നു. അപകടശേഷം കാര്‍ നിര്‍ത്താതെ പോയി. ശംഖുംമുഖം ഭാഗത്തുനിന്നും ഓള്‍ സെയ്ന്റസ് റോഡ് മുറിച്ചുകടക്കവേ ശംഖുംമുഖം എയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ഭാഗത്തുനിന്ന് അമിതവേഗതയില്‍ വന്ന കാര്‍ സ്‌കൂട്ടറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

അഞ്ജലിയുടെ ഭര്‍ത്താവ് പ്രശാന്ത് (26) സാരമായ പരുക്കുകളോടെ ചികിത്സയിലാണ്. മകള്‍ കൃതിക (നാല്)ക്ക് തലക്ക് പരുക്കേറ്റിരുന്നെങ്കിലും അപകടനില തരണം ചെയ്തു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button