Kerala

തലയിൽ പ്ലാസ്റ്റിക് കവർ കെട്ടിയ നിലയിൽ; അട്ടപ്പാടിയിൽ സ്ത്രീ മരിച്ച നിലയിൽ: ഭർത്താവ് കസ്റ്റഡിയിൽ

അട്ടപ്പാടിയില്‍ സ്ത്രീയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. അട്ടപ്പാടി സ്വദേശി സിന്ധുവിനെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയില്‍ പ്ലാസ്റ്റിക് കവര്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം.

ഇന്ന് രാവിലെ 11 മണിയോടെ അടുത്ത ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് സിന്ധുവിനെ മരിച്ച നിലയില്‍ കണ്ടത്. തലയില്‍ പ്ലാസ്റ്റിക് കവര്‍ കെട്ടിയ നിലയിലായതിനാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. സംഭവവുമായി ബന്ധപ്പെട്ട് സിന്ധുവിന്റെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷമേ മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്നാണ് പൊലീസില്‍ നിന്നുള്ള വിവരം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button