Kerala

അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കൾ വിൽക്കുന്നത് തടയാൻ നടപടിയുമായി ആരോഗ്യവകുപ്പ്; വ്ലോഗർമാർക്കും പിടിവീഴും

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കളുടെയും പ്രോട്ടീൻ പൊടികളുടെയും വിൽപ്പന നടയാൻ നടപടികളുമായി ആരോഗ്യവകുപ്പ്. എല്ലാ ജില്ലകളിലും ഇത് സംബന്ധിച്ച് വ്യാപക പരിശോധന നടത്താൻ സംസ്ഥാന ഡ്രഗ്സ് കൺട്രോളർക്ക് നിർദേശം നൽകി. ഇത്തരം വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കാനാണ് നിർദേശം.

സൗന്ദര്യവർധക വസ്തുക്കൾക്ക് പുറമേ പേശീബലം കൂട്ടാനും ശാരീരിക ഉത്തേജനത്തിനുമെന്ന പേരിൽ വ്യാജപരസ്യം ഗുളികകൾ, ഓയിൽമെന്‍റ്, തൈലം, എന്നിവ വ്യാജമായി വിറ്റവഴിക്കുന്നവരെ കണ്ടെത്തി ക്രിമിനൽ നടപടി സ്വീകരിക്കാനും നിർദേശം നൽകി.

ഇത്തരം വസ്തുക്കൾ തെറ്റിധരിപ്പിക്കുന്ന തരത്തിൽ പ്രമോഷൻ ചെയ്യുന്ന വ്ലോഗർമാക്കെതിരേയും കർശന നടപടിയ്ക്ക് നിർദേശമുണ്ട്. മംഗലാപുരം – കാസർഗോഡ് കേന്ദ്രീകരിച്ച് ഇത്തരം വസ്തുക്കൾ സംസ്ഥാനത്ത് ഓൺലൈനായി വിറ്റഴിക്കുന്നതായാണ് വിലയിരുത്തൽ.

പാക്കിസ്ഥാൻ വഴിയെത്തുന്ന ഇത്തരം വസ്തുക്കളിൽ നിർമാതാക്കളുടെ പേര്, നിർ‍മാണ തീയതി, കാലാവധി എന്നിയൊന്നും രേഖപ്പെടുത്താറിലെന്ന് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് ഇതിനോടകം കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഫെയ്സ്ക്രീം ഉപയോഗിച്ച് മലപ്പുറത്തെ 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പിന്‍റെ കർശന ഇടപെടലുണ്ടാകുന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button