ബഹ്‌റൈനിലെ ഇസ എയർബേസിലുള്ള യു.എസ് റഡാർ സംവിധാനത്തിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം. മേഖലയിൽ സുരക്ഷ ശക്തമാക്കി

മനാമ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ബഹ്‌റൈനിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാൻ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ബഹ്‌റൈനിലെ ഇസ എയർബേസിലുള്ള (Isa Airbase) അമേരിക്കൻ റഡാർ സംവിധാനം ലക്ഷ്യമിട്ടാണ് ഡ്രോൺ ആക്രമണം ഉണ്ടായത്.
ആക്രമണത്തിൽ വ്യോമതാവളത്തിലെ റഡാർ സംവിധാനത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് പ്രാഥമിക വിവരം. മേഖലയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക നീക്കങ്ങൾ ശക്തമാകുന്നതിനിടെയുണ്ടായ ഈ ആക്രമണം ഗൾഫ് മേഖലയിൽ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
ആക്രമണത്തെത്തുടർന്ന് ബഹ്‌റൈനിലെയും സമീപ പ്രദേശങ്ങളിലെയും യു.എസ് സൈനിക താവളങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, സാഹചര്യം അതീവ ജാഗ്രതയോടെ നിരീക്ഷിച്ചുവരികയാണെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support



